Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ​റ്റ​ച്ചാ​ട്ട​ത്തി​ൽ സ്വ​ർ​ണാ​ഭി​ഷേ​കം

text_fields
bookmark_border
ഒ​റ്റ​ച്ചാ​ട്ട​ത്തി​ൽ സ്വ​ർ​ണാ​ഭി​ഷേ​കം
cancel

എ​ല്ലാ​മു​റ​പ്പി​ച്ച് കാ​ത്തി​രു​ന്ന എ​തി​രാ​ളി​ക്കു​മേ​ൽ അ​വ​സാ​ന ചാ​ട്ട​ത്തി​ലെ ട്വി​സ്റ്റു​മാ​യി ജ​യ​വും സ്വ​ർ​ണ​വും മാ​റോ​ടു ചേ​ർ​ത്ത് അ​ഭി​ഷേ​ക്. സ​ബ്ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ലോ​ങ് ജം​പി​ലാ​ണ് അ​വ​സാ​ന അ​വ​സ​രം 6.61 മീ​റ്റ​റു​മാ​യി സ്വ​ർ​ണ​ത്തി​ലേ​ക്ക് ചാ​ടി​ക്ക​യ​റി മ​ല​പ്പു​റം പൂ​ക്കൊ​ള​ത്തൂ​ർ സി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ഭി​ഷേ​ക് ദി​നം ത​ന്റേ​താ​ക്കി​യ​ത്. സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​വു​മാ​യി അ​തു​വ​രെ​യും മു​ന്നി​ൽ​നി​ന്ന തി​രു​വ​ന​ന്ത​പു​രം ജി.​വി രാ​ജ സ്കൂ​ളി​ന്റെ ശ്രീ​ഹ​രി​യെ ആ​ണ് താ​രം പി​റ​കി​ലാ​ക്കി​യ​ത്. ആ​ദ്യ ചാ​ട്ടം മു​ത​ൽ ശ്രീ​ഹ​രി ലീ​ഡ് പി​ടി​ച്ച് മു​ന്നി​ൽ നി​ന്ന​പ്പോ​ൾ വെ​ള്ളി​യി​ൽ ഒ​തു​ങ്ങാ​നാ​യി​രു​ന്നു താ​ര​ത്തി​ന് യോ​ഗം. ചാ​ടി​യ​ത് 5.58 മീ​റ്റ​ർ. സ​മാ​ന​മാ​യി മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് അ​വ​സാ​നം വ​രെ കാ​ത്തി​രു​ന്ന ക​ണ്ണൂ​ർ ചെ​റു​കു​ന്ന് ബ​ഖി​ത ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി ആ​ഷ്ബി​ൻ സ​​ന്തോ​ഷ് 5.52 മീ​റ്റ​ർ ചാ​ടി മൂ​ന്നാ​മ​നാ​യി. മ​ല​പ്പു​റം തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി​യാ​യ അ​ഭി​ഷേ​കി​നി​ത് ആ​ദ്യ കാ​യി​ക മേ​ള​യാ​ണ്. കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​യ രാ​ജ​ന്റെ​യും മി​നി​യു​ടെ​യും മ​ക​നാ​ണ്. ഇ​വി​ടെ ര​ണ്ടാ​മ​തെ​ത്തി​യ ശ്രീ​ഹ​രി ക​ഴി​ഞ്ഞ ദി​വ​സം സ​ബ്ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. കാ​ലി​നേ​റ്റ പ​രി​ക്കു​മൂ​ലം അ​ന്ന് അ​ഭി​ഷേ​ക് മ​ത്സ​രി​ച്ചി​രു​ന്നി​ല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gold in a single jump
Next Story