Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ നീരജ് ചോപ്രക്ക് സ്വർണം

text_fields
bookmark_border
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ നീരജ് ചോപ്രക്ക് സ്വർണം
cancel

ഭുവനേശ്വർ: ദേശീയ ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒളിമ്പിക്-ലോക ചാമ്പ്യൻ നീരജ് ചോപ്രക്ക് സ്വർണം. പുരുഷ ജാവലിൻ ത്രോയിൽ 82.27 മീറ്റർ എറിഞ്ഞാണ് പാരിസ് ഒളിമ്പിക്സിന് തയാറെടുക്കുന്ന താരം ഒന്നാമനായത്. മീറ്റിന്റെ അവസാന ദിനം മലയാളി താരങ്ങളും നേട്ടമുണ്ടാക്കി. പുരുഷ 400 മീറ്ററിൽ വി. മുഹമ്മദ് അജ്മൽ സ്വർണവും ട്രിപ്പ്ൾ ജംപിൽ എൽദോസ് പോളും വനിത ഹൈജംപിൽ എ‍യ്ഞ്ചൽ പി. ദേവസ്യയും ഹെപ്റ്റാത്തലണിൽ കെ.എ. അനാമികയും വെള്ളിയും നേടി.

ട്രിപ്പ്ൾ ജംപിൽ തമിഴ്നാടിന്റെ പ്രവീൺ ചിത്രവേലിനാണ് (16.79) സ്വർണം. രണ്ടാമതെത്തിയ എൽദോസ് 16.59 മീറ്റർ എറിഞ്ഞു. തമിഴ്നാടിന്റെ മുഹമ്മദ് സലാഹുദ്ദീനാണ് (16.25) വെങ്കലം. കേരളത്തിന്റെ അബ്ദുല്ല അബൂബക്കറും (16.23) യു. കാർത്തിക്കും (16.05) നാലും അഞ്ചും സ്ഥാനങ്ങളിലായി.

വനിത ഹൈജംപിൽ കർണാടകയും അഭിനയ ഷെട്ടി 1.77 മീറ്റർ ചാടിയാണ് എയ്ഞ്ചലിനെ (1.74 മീ.) രണ്ടാമതാക്കിയത്. കർണാടകയുടെ എസ്.എസ് സ്നേഹ 100 മീറ്റർ ഓട്ടം 11.63 സെക്കൻഡിൽ പൂർത്തിയാക്കി വേഗമേറിയ വനിത താരമായി. പഞ്ചാബിന്റെ ഗുരീന്ദർവീർ സിങ് (10.35) ആണ് അതിവേഗ പുരുഷ താരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Federation Cup 2024: Neeraj Chopra Bags Gold
Next Story