Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകോൺസ്റ്റാൻറ്റിന ഡിറ്റ...

കോൺസ്റ്റാൻറ്റിന ഡിറ്റ ലോക ഹാഫ് മാരത്തൺ അംബാസഡർ

text_fields
bookmark_border
കോൺസ്റ്റാൻറ്റിന ഡിറ്റ ലോക ഹാഫ് മാരത്തൺ അംബാസഡർ
cancel

ക്യൂ അന്‍റോണി: 2020ലെ ലോക അത് ലറ്റിക് ഹാഫ് മാരത്തൺ ചാമ്പ്യൻഷിപ്പിന്‍റെ അംബാസഡറായി ലോകോത്തര അത്ലറ്റും ഒളിമ്പിക് ജേതാവുമായ കോൺസ്റ്റാൻറ്റിന ഡിറ്റയെ തെരഞ്ഞെടുത്തു. ഒക്ടോബർ 17ന് പോളണ്ട് നഗരമായ ഗിനിയയിലാണ് ഹാഫ് മാരത്തൺ ചാമ്പ്യൻഷിപ്പ് നടക്കുക.

എട്ടു തവണ ലോക ഹാഫ് മാരത്തണിൽ പങ്കെടുത്തിട്ടുള്ള കോൺസ്റ്റാൻറ്റിന ഡിറ്റ, ഏഴു തവണ മെഡൽ ജേതാവാണ്. 2008ൽ റൊമാനിയയിൽ നടന്ന ഒളിമ്പിക്സിൽ ജേതാവായിരുന്നു.

2005ൽ എഡ്മോൻഡനിലെ മൽസരത്തിൽ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ ഇരട്ട സ്വർണം നേടിയിട്ടുണ്ട്. 2019ലെ ബെർലിൻ, ന്യൂയോർക് സിറ്റി മാരത്തൺ ചാമ്പ്യൻഷിപ്പുകളിൽ ഡിറ്റ പങ്കെടുത്തിരുന്നു.

ബോസ്റ്റൺ മാരത്തൺ അടക്കം ആറ് മേജർ മാരത്തണുകൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഡിറ്റ പ്രതീക്ഷിക്കുന്നത്.

Show Full Article
TAGS:AmbassadorConstantina DitaWorld Athletics Half Marathon
Next Story