Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ല സ്‌കൂൾ കായിക മേള: പയ്യന്നൂർ മുന്നിൽ

text_fields
bookmark_border
ജില്ല സ്‌കൂൾ കായിക മേള: പയ്യന്നൂർ മുന്നിൽ
cancel

ത​ല​ശ്ശേ​രി: ജി​ല്ല സ്‌​കൂ​ൾ കാ​യി​ക മേ​ള​യി​ല്‍ ആ​ദ്യ​ദി​നം ഒ​ന്നാ​മ​താ​യി​രു​ന്ന ത​ല​ശ്ശേ​രി നോ​ര്‍ത്തി​നെ പി​ന്നി​ലാ​ക്കി ര​ണ്ടാം ദി​നം പ​യ്യ​ന്നൂ​രി​ന്റെ മു​ന്നേ​റ്റം. വെ​ള്ളി​യാ​ഴ്ച ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​യാ​ര​വ​ങ്ങ​ളി​ൽ വീ​റും വാ​ശി​യോ​ടെ 71 ഇ​ന​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ എ​ട്ടു​സ്വ​ര്‍ണ​വും എ​ട്ടു​വെ​ള്ളി​യും അ​ഞ്ചു​വെ​ങ്ക​ല​വു​മാ​യി 73 പോ​യി​ന്റ് നേ​ടി​യാ​ണ് പ​യ്യ​ന്നൂ​ർ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ത​ല​ശ്ശേ​രി നോ​ര്‍ത്താ​ണ് ര​ണ്ടാ​മ​ത്.

എ​ട്ടു​സ്വ​ര്‍ണ​വും ആ​റു​വെ​ള്ളി​യും അ​ഞ്ചു​വെ​ങ്ക​ല​വു​മാ​യി ത​ല​ശ്ശേ​രി​ക്ക് 69 പോ​യി​ന്റാ​ണു​ള്ള​ത്. മൂ​ന്നു​സ്വ​ര്‍ണ​വും എ​ട്ടു​വെ​ള​ളി​യും 12 വെ​ങ്ക​ല​വു​മാ​യി 59 പോ​യി​ന്റ് നേ​ടി മ​ട്ട​ന്നൂ​ര്‍ ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 52 പോ​യി​ന്റു​മാ​യി ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല​യും 50 പോ​യി​ന്റു​മാ​യി ഇ​രി​ട്ടി ഉ​പ​ജി​ല്ല​യും 48 പോ​യി​ന്റു​മാ​യി മാ​ടാ​യി ഉ​പ​ജി​ല്ല​യു​മാ​ണ് പി​ന്നാ​ലെ​യു​ള്ള​ത്. സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ 30 പോ​യി​ന്റ് നേ​ടി മ​മ്പ​റം എ​ച്ച്.​എ​സ്.​എ​സ് (ത​ല​ശ്ശേ​രി നോ​ർ​ത്ത്) ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. നാ​ലു​സ്വ​ർ​ണം, ര​ണ്ടു​വെ​ള്ളി, നാ​ലു​വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ സ്വ​ന്ത​മാ​ക്കി. മൂ​ന്നു​വീ​തം സ്വ​ർ​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വു​മാ​യി 27 പോ​യി​ന്റ് നേ​ടി പ്രാ​പ്പൊ​യി​ല്‍ ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ (പ​യ്യ​ന്നൂ​ർ നോ​ർ​ത്ത്) ര​ണ്ടാം സ്ഥാ​ന​ത്തും നാ​ലു​വീ​തം സ്വ​ർ​ണ​വും വെ​ങ്ക​ല​വു​മാ​യി 24 പോ​യി​ന്റോ​ടെ നി​ർ​മ​ല​ഗി​രി റാ​ണി​ജ​യ് ഹൈ​സ്കൂ​ൾ (കു​ത്തു​പ​റ​മ്പ് നോ​ർ​ത്ത്) മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. ജൂ​നി​യ​ർ-​സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും മൂ​ന്ന്, അ​ഞ്ച് കി​ലോ​മീ​റ്റ​ർ ന​ട​ത്തം, പോ​ൾ വാ​ൾ​ട്ട്, ഹാ​മ​ർ ത്രോ, ​ട്രി​പ്പി​ൾ ജം​പ്, 100, 600, 800 മീ​റ്റ​ര്‍ ഓ​ട്ടം എ​ന്നി​വ​യാ​ണ് വെ​ള​ളി​യാ​ഴ്ച ന​ട​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം വൈ​കീ​ട്ട് മൂ​ന്ന​ര​ക്ക് ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഡി. ​ഷൈ​നി ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - District School Sports Festival
Next Story