ഡിസ്കസ് ത്രോയിൽ സ്വർണം നേടി സഹോദരങ്ങൾ
text_fieldsകൊടുമൺ: ഡിസ്കസ് ത്രോയിൽ ചേച്ചിയും അനുജനും ഒരേ വേദിയിൽ സ്വർണം നേടിയതിന്റെ ആഹ്ലാദത്തിലാണ് കോന്നി ജി.എച്ച്.എസ്.എസ്. പത്തനംതിട്ട ജില്ല കായികമേളയിൽ സീനിയർ വിഭാഗത്തിൽ ഹൃദ്യ ആർ. ബിനുവും സബ് ജൂനിയർ വിഭാഗത്തിൽ അനുജൻ ഹിമൽ സാം ബിനുവുമാണ് ഒന്നാം സ്ഥാനം നേടിയത്.
സീനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ 25.29 മീറ്റർ എറിഞ്ഞാണ് ഹൃദ്യ ഒന്നാമതെത്തിയത്. തുടർച്ചയായി അഞ്ചാം വർഷമാണ് ഹൃദ്യ ജില്ലതലത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. അനിയൻ ഹിമൽ സാം ബിനു സബ് ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ 27 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. എട്ടാം ക്ലാസ് വിദ്യാർഥിയായ ഹിമൽ മികച്ച പ്രകടനത്തിലൂടെ എതിരാളികളെ പിന്നിലാക്കി. വകയാർ കുളത്തിങ്കൽ ചരിവുപറമ്പിലാണ് ഇരുവരുടെയും വീട്. പട്ടാളത്തിൽനിന്ന് വിരമിച്ച പിതാവ് ബിനു സാം തന്നെയാണ് ഇരുവരുടെയും പരിശീലകൻ. വീടിനടുത്തുള്ള ഗ്രൗണ്ടിലാണ് പരിശീലനം. മാസ്റ്റേഴ്സ് മീറ്റിൽ ഓട്ടമത്സരത്തിൽ സ്വർണം നേടിയ കായികതാരം കൂടിയാണ് ബിനു സാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

