ജ്വരം ജപ്പാനാ...
text_fieldsനഗോയ: കായികക്കരുത്തിന്റെ വിസ്മയക്കാഴ്ചകൾ തീർക്കുന്ന ഏഷ്യൻ ഗെയിംസിന്റെ കളിമുറ്റം ഉദയസൂര്യന്റെ നാട്ടിൽ വീണ്ടുമുണർന്നു. വൻകരയുടെ കായിക ജ്വരമായി മാറിയ ജപ്പാനിലെ ഐച്ചി നഗോയയിൽ ഇനി മെഡൽക്കൊയ്ത്തിന്റെ നാളുകളാണ്. 45 രാജ്യങ്ങളിൽനിന്നായി 11,000ത്തിലധികം അത്ലറ്റുകളും ആറായിരത്തോളം ഒഫിഷ്യലുകളും ഉൾപ്പെടെ 17,000ത്തോളം പേർ ഈ മേളയുടെ ഭാഗമാകുന്നുണ്ട്. ഒളിമ്പിക്സിനേക്കാൾ കൂടുതൽ അത്ലറ്റുകൾ പങ്കെടുക്കുന്നതാണ് ഏഷ്യാഡ്. പരിചയസമ്പന്നരായ മുതിർന്ന താരങ്ങളുടെ കരുത്തും അന്താരാഷ്ട്ര വേദികളിൽ ഭയമില്ലാതെ പോരാടുന്ന യുവരക്തത്തിന്റെ വീര്യവും ഇന്ത്യക്ക് ഇത്തവണ ഇരട്ടി ഊർജം നൽകുന്നുണ്ട്. ട്രാക്കിലും ഫീൽഡിലും ഷൂട്ടിങ് റേഞ്ചുകളിലും ഇത്തവണ ചരിത്രം കുറിക്കുമെന്നാണ് പ്രതീക്ഷ. ഭൂഖണ്ഡത്തിന്റെ കായിക ഭൂപടത്തിൽ സ്വന്തം സിംഹാസനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ശതകം പിന്നിട്ട മെഡൽനേട്ടം തുടരുകതന്നെ ലക്ഷ്യം.
ഇന്ത്യ ഇന്ന്
നീന്തൽ
7:14AM - പുരുഷ 100 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്സ് - ബെനഡിക്റ്റൺ രോഹിത്, ആകാശ് മണി
7:35AM - പുരുഷ 100 മീറ്റർ ബാക്ക്സ്ട്രോക്ക് ഹീറ്റ്സ് - ഋഷഭ് ദാസ്, ഉത്കർഷ് പാട്ടീൽ
2:23PM - പുരുഷ 100 മീറ്റർ ഫ്രീസ്റ്റൈൽ ഫൈനൽ*
2:43PM - പുരുഷ 100 മീറ്റർ ബാക്ക്സ്ട്രോക്ക് ഫൈനൽ*
ബാഡ്മിന്റൺ
11:30AM- വനിത ടീം ഇനം, റൗണ്ട് ഓഫ് 16 - ഇന്ത്യ Vs കസാഖ്സ്താൻ
മാർഷൽ ആർട്സ്
8AM - വനിത ട്രഡീഷനൽ -60 കിലോ പ്രിലിമിനറി - സുചിക തരിയൽ
9AM - പുരുഷ ട്രഡീഷനൽ -77 കിലോ പ്രിലിമിനറി- വരുൺ സന്യാൽ
2PM - വനിത ട്രഡീഷനൽ -60 കിലോ ക്വാർട്ടർ ഫൈനൽ*
3:40PM-പുരുഷ ട്രഡീഷനൽ- 77 കിലോ ക്വാർട്ടർ ഫൈനൽ*
ക്രിക്കറ്റ്
10:30AM - വനിത സെമിഫൈനൽ - ഇന്ത്യ Vs ബംഗ്ലാദേശ്
ഹോക്കി
7:30AM - വനിത പൂൾ ബി മത്സരം - ഇന്ത്യ Vs ഉസ്ബകിസ്താൻ
11:30AM - പുരുഷ പൂൾ എ മത്സരം - ഇന്ത്യ Vs ഇന്തോനേഷ്യ
ഷൂട്ടിങ്
6:15AM - 10 മീറ്റർ എയർ റൈഫിൾ വനിത വിഭാഗം വ്യക്തിഗത യോഗ്യതാ റൗണ്ടും ടീം ഫൈനലും- സോനം മസ്കർ, വിദർസ കെ. വിനോദ്, ഇളവേനിൽ വാലറിവൻ
11:00AM - 10 മീറ്റർ എയർ റൈഫിൾ വനിത വിഭാഗം വ്യക്തിഗത ഫൈനൽ*
ടേബിൾ ടെന്നിസ്
6:30AM - വനിത ടീം ഗ്രൂപ് എഫ് മത്സരം - ഇന്ത്യ Vs ഇന്തോനേഷ്യ
9:00AM - പുരുഷ ടീം ഗ്രൂപ് എഫ് മത്സരം - ഇന്ത്യ Vs ഇന്തോനേഷ്യ
2:30PM - വനിത ടീം ഗ്രൂപ് എഫ് മത്സരം - ഇന്ത്യ Vs സിംഗപ്പൂർ
3:00 PM- പുരുഷ ടീം ഗ്രൂപ് എഫ് മത്സരം - ഇന്ത്യ Vs ഇറാൻ
ടെക്ബാൾ
6:30AM - വനിത സിംഗിൾസ് വെങ്കല മെഡൽ മത്സരം - ക്വിൻസി ഡിസൂസ Vs കോമ്യൻ ഡൈ (കംബോഡിയ)
7:00AM - മിക്സഡ് ഡബിൾസ് വെങ്കല മെഡൽ മത്സരം - ക്വിൻസി ഡിസൂസ & അനസ് ബെഗ് Vs ജിയാ ൻഗി ട്രിൻ/ഹോവാങ് മിൻ ടാൻ ന്യൂയെൻ (വിയറ്റ്നാം)
വുഷു
5:35AM - പുരുഷ ചാങ്ക്വാൻ ഫൈനൽ - സൂരജ് സിംഗ് മയാങ്ലാംബാം
2:30PM മുതൽ - വനിത 52 കി.ഗ്രാം 1/8 ഫൈനൽ - അപർണ, പുരുഷ 75 കിലോ 1/8 ഫൈനൽ - വിക്രാന്ത് ബലിയാൻ
സെപക് താക്രോ
5:30AM - പുരുഷ ടീം റെഗു ഗ്രൂപ് ബി
*യോഗ്യത നേടുന്ന പക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

