Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസ്: 11ാം ദിനം ഇന്ത്യക്ക് ആദ്യ സ്വർണം അമ്പെയ്ത്തിൽ

text_fields
bookmark_border
ഇന്ത്യയുടെ ആകെ സ്വർണനേട്ടം 16 ആയി ഉയർന്നു
archery team
cancel

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണത്തിളക്കം. അമ്പെയ്ത്തിൽ മിക്സഡ് ടീം വിഭാഗത്തിൽ ഓജസ് പർവീൻ-ജ്യോതി സുരേഖ സഖ്യം സ്വർണം നേടി. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 16 മെഡലായി ഉയർന്നു.

നടത്ത മത്സരത്തിൽ ഇന്ത്യ ഇന്ന് വെങ്കലം നേടി. 35 കിലോമീറ്റർ മിക്സഡ് ടീം ഇനത്തിലാണ് ഇന്ത്യൻ താരങ്ങളായ റാം ബാബൂവും മഞ്ജു റാണിയും മെഡൽ നേടിയത്.

16 സ്വർണവും 26 വെള്ളിയും 29 വെങ്കലവുമായി ആകെ 71 മെഡലുകളാണ് ഇന്ത്യ നേടിയത്. മെഡൽ പട്ടികയിൽ നാലാംസ്ഥാനത്താണുള്ളത്. 164 സ്വർണമോടെ ചൈനയാണ് മുന്നിൽ. 33 സ്വർണവുമായി ജപ്പാൻ രണ്ടാമതും 32 സ്വർണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - asian games gold medal in archey
Next Story