Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightയൂ​റോ​പ്യ​ൻ വി​ല്ല

യൂ​റോ​പ്യ​ൻ വി​ല്ല

text_fields
bookmark_border
യൂ​റോ​പ്യ​ൻ വി​ല്ല
cancel
camera_alt

യൂ​റോ​പ്പ ലീ​ഗ് കിരീടവുമായി ആ​സ്റ്റ​ൻ വി​ല്ല താരങ്ങൾ

ഇ​സ്തം​ബൂ​ൾ (തു​ർ​ക്കി​യ): മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്റെ കി​രീ​ട ദാ​രി​ദ്ര്യം തീ​ർ​ത്ത് യൂ​റോ​പ്പ ലീ​ഗ് ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട് ആ​സ്റ്റ​ൻ വി​ല്ല. തു​പ്രാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​ൻ ക്ല​ബാ​യ ഫ്രൈ​ബ​ർ​ഗി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് വ​മ്പ​ന്മാ​ർ തോ​ൽ​പി​ച്ച​ത്. വി​ല്ല യൂ​റോ​പ്പ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​വു​ന്ന​ത് ച​രി​ത്ര​ത്തി​ലാ​ദ്യം. 1996ന് ​ശേ​ഷം പ്ര​ധാ​ന കി​രീ​ട​ങ്ങ​ളൊ​ന്നും വി​ല്ല​ക്ക് നേ​ടാ​നാ​യി​രു​ന്നി​ല്ല.

ആ​ദ്യ പ​കു​തി​യി​ൽ വി​ല്ല ആ​ക്ര​മ​ണം ക​ന​പ്പി​ച്ച​പ്പോ​ൾ ഫ്രൈ​ബ​ർ​ഗ് പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് വ​ലി​ഞ്ഞു. 40ാം മി​നി​റ്റി​ൽ സ​മീ​പ​കാ​ല ഫു​ട്ബാ​ളി​ലെ ഗം​ഭീ​ര ഗോ​ളു​ക​ളി​ലൊ​ന്ന് പി​റ​ന്നു. വി​ല്ല​യു​ടെ കോ​ർ​ണ​ർ കി​ക്ക് ത​ന്ത്ര​ത്തി​ൽ​നി​ന്നാ​യി​രു​ന്നു ഗോ​ൾ. ലൂ​ക്കാ​സ് ഡീ​ഗ്നെ ന​ൽ​കി​യ ഷോ​ർ​ട്ട് പാ​സ് മോ​ർ​ഗ​ൻ റോ​ജേ​ഴ്സ് സ്വീ​ക​രി​ച്ചു. റോ​ജേ​ഴ്സ് ബോ​ക്സി​ന​രി​കി​ലേ​ക്ക് ഉ​യ​ർ​ത്തി ന​ൽ​കി​യ പ​ന്ത്, പാ​ഞ്ഞെ​ത്തി​യ യൂ​റി ടീ​ല​മ​ൻ​സ് മ​നോ​ഹ​ര​മാ​യ വ​ല​ങ്കാ​ല​ൻ വോ​ളി​യി​ലൂ​ടെ ഫ്രൈ​ബ​ർ​ഗ് ഗോ​ൾ കീ​പ്പ​റെ കാ​ഴ്ച​ക്കാ​ര​നാ​ക്കി വ​ല​യി​ലേ​ക്ക് പ​റ​ത്തി. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ, ക്യാ​പ്റ്റ​ൻ ജോ​ൺ മ​ക്ഗി​ൻ വ​ക ബോ​ക്സി​ന​ടു​ത്ത് നി​ന്ന എ​മി​ലി​യാ​നോ ബു​യെ​ൻ​ഡി​യ​ക്ക് കൃ​ത്യ​ത​യാ​ർ​ന്ന പാ​സ്. പ​ന്ത് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ ബു​യെ​ൻ​ഡി​യ, ഡി​ഫ​ൻ​ഡ​റെ വെ​ട്ടി​ച്ച് ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന് തൊ​ടു​ത്ത കേ​ളി​ങ് ഇ​ട​ങ്കാ​ല​ൻ ഷോ​ട്ട് പോ​സ്റ്റി​ന്റെ ടോ​പ് കോ​ർ​ണ​റി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ 57ാം മി​നി​റ്റി​ൽ ബു​യെ​ൻ​ഡി​യ ഇ​ട​തു​വ​ശ​ത്തു​നി​ന്ന് ഫ്രൈ​ബ​ർ​ഗ് പ്ര​തി​രോ​ധം ത​ക​ർ​ത്ത് ഗോ​ൾ പോ​സ്റ്റി​ന് മു​ന്നി​ലേ​ക്ക് ഷാ​ർ​പ് ക്രോ​സ് ന​ൽ​കി.

കൃ​ത്യ​സ​മ​യ​ത്ത് മു​ന്നോ​ട്ട് കു​തി​ച്ച റോ​ഴ്സ്, പ്ര​തി​രോ​ധ​നി​ര​യെ മ​റി​ക​ട​ന്ന് പ​ന്ത് സ്ലൈ​ഡ് ചെ​യ്ത് വ​ല​യി​ലേ​ക്ക് ത​ള്ളി​വി​ട്ടു. ഗോ​ൾ മ​ട​ക്കാ​നു​ള്ള ഫ്രൈ​ബ​ർ​ഗി​ന്റെ ചി​ല ഒ​റ്റ​പ്പെ​ട്ട ശ്ര​മ​ങ്ങ​ൾ വി​ല്ല ഡി​ഫ​ൻ​ഡ​ർ​മാ​രും വ​ല കാ​ത്ത എ​മി​ലി​യാ​നോ മാ​ർ​ട്ടി​ന​സും ചെ​റു​ത്തു. 1982ൽ ​യൂ​റോ​പ്യ​ൻ ക​പ്പ് നേ​ടി​യ​താ​ണ് വി​ല്ല​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ വ​ൻ​ക​ര കി​രീ​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportseuropa leaguenews
News Summary - European villa
Next Story