Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസംസ്ഥാന മാസ്റ്റേഴ്സ്...

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ എറണാകുളത്തിന് കിരീടം; രണ്ടും മൂന്നും സ്ഥാനം ഈ ജില്ലകൾക്ക്

text_fields
bookmark_border
സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ എറണാകുളത്തിന് കിരീടം; രണ്ടും മൂന്നും സ്ഥാനം ഈ ജില്ലകൾക്ക്
cancel
Listen to this Article

ഗുരുവായൂര്‍: ഖേലോ മാസ്റ്റേഴ്‌സ് സംസ്ഥാന അത്‌ലറ്റിക് മത്സരത്തില്‍ 176 പോയൻറോടെ എറണാകുളം ജില്ല ഒന്നാമതെത്തി. 136 പോയൻറോടെ തൃശൂർ രണ്ടാം സ്ഥാനത്താണ്. 98 പോയൻറ് നേടിയ കണ്ണൂരിനാണ് മൂന്നാംസ്ഥാനം.

ശ്രീകൃഷ്ണ കോളജില്‍ നടന്ന മത്സരത്തിൽ 200ലേറെ കായികതാരങ്ങൾ പങ്കെടുത്തു. ട്രാക്ക് സ്യൂട്ടണിഞ്ഞ് ഹൈജംപ്​ നടത്തിയാണ് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് കെ.ആര്‍. സാംബശിവന്‍ മേള ഉദ്ഘാടനം ചെയ്തത്. ഇന്തോനേഷ്യയിലും തായ്​ലാൻഡിലും നടന്ന അന്തർദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡൽ നേടിയ താരമാണ് സാംബശിവൻ. ഇപ്പോൾ 50 വയസ്സിന് മുകളിലുള്ളവരുടെ സംസ്ഥാന വോളിബാൾ ടീം അംഗമാണ്.

ഖേലോ മാസ്റ്റേഴ്‌സ് സംസ്ഥാന പ്രസിഡൻറ് വി.കെ. സരസ്വതി സമ്മാനങ്ങൾ നൽകി. സംസ്ഥാന ട്രഷറര്‍ പി.സി. രവി, ജില്ല സെക്രട്ടറി ഡെന്നി ജേക്കബ്, രാജന്‍ കുഞ്ഞിമംഗലം, ടി.വി. മണികണ്ഠലാല്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ മാസ്റ്റേഴ്‌സ് മത്സരം ഏപ്രിൽ 30 മുതല്‍ മേയ് മൂന്നുവരെ ഡല്‍ഹിയില്‍ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsathleticsmasters athletic meet
News Summary - Ernakulam wins state masters athletic meet
Next Story