വിദേശ രാജ്യങ്ങളിൽ ലോകകപ്പ് ആവേശവുമായി എംബസികൾ
text_fieldsതുർക്കിയയിലെ അങ്കാറയിൽ നടന്ന ചടങ്ങിൽനിന്ന്
ദോഹ: ലോകകപ്പിന്റെ ആവേശം വിവിധ രാജ്യങ്ങളിൽ എത്തിക്കുന്നതിൽ സജീവമായി ഖത്തറിന്റെ നയതന്ത്ര കേന്ദ്രങ്ങൾ.
സ്വിറ്റ്സർലൻഡിലെ ബേൺ, തുർക്കിയയിലെ അങ്കാറ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഖത്തർ എംബസി നേതൃത്വത്തിൽ വിവിധ പരിപാടികളോടെയാണ് ലോകകപ്പ് പ്രചാരണം സംഘടിപ്പിച്ചത്.
നയതന്ത്ര പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, സർക്കാർ പ്രതിനിധികൾ, നിയമനിർമാണ സഭാംഗങ്ങൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചായിരുന്നു പരിപാടികൾ.
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ പ്രതിനിധികൾ പങ്കെടുത്തു. ബേണിൽ നടന്ന ചടങ്ങിൽ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ജഹാം അൽ കുവാരി സംസാരിച്ചു. അങ്കാറയിൽ നടന്ന ചടങ്ങിൽ തുർക്കിയ കായിക മന്ത്രി ഡോ. മുഹമ്മദ് കസപോഗ്ലു, അംബാസഡർ ശൈഖ് മുഹമ്മദ് ബിൻ നാസർ ജാസിം ആൽഥാനി എന്നിവർ പങ്കെടുത്തു.