എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് വംശീയാധിക്ഷേപം: ഒരാൾ അറസ്റ്റിൽ
text_fieldsലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനിടെ കാണികളിൽനിന്ന് വംശീയാധിക്ഷേപമുണ്ടായ സംഭവത്തിൽ 32കാരൻ അറസ്റ്റിൽ. ഇയാളെ ചോദ്യംചെയ്തുവരുകയാണെന്ന് ബർമിങ്ഹാം പൊലീസ് പറഞ്ഞു. എഡ്ജ്ബാസ്റ്റണിൽ നടന്ന ടെസ്റ്റിന്റെ നാലാം ദിവസമാണ് ഗാലറിയിൽനിന്ന് വംശീയാധിക്ഷേപമുണ്ടായത്.
കളി കാണാനെത്തിയ ഇന്ത്യൻ ആരാധകർ ഇതേക്കുറിച്ച് പരാതിയുമായി സമൂഹ മാധ്യമങ്ങളിലെത്തിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നടപടി. ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചിരുന്നു. ശനിയാഴ്ച രണ്ടാം ട്വന്റി20യും ഇതേ വേദിയിലായതിനാൽ വംശീയാധിക്ഷേപം നടത്തുന്നവരെ കണ്ടെത്താൻ രഹസ്യസംഘത്തെ വെക്കാൻ സ്റ്റേഡിയം നടത്തിപ്പുകാരായ വാർവിക് ഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ് തീരുമാനമെടുത്തിട്ടുണ്ട്.