Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വപ്നം കണ്ടു; സ്വർണം നേടി

text_fields
bookmark_border
സ്വപ്നം കണ്ടു; സ്വർണം നേടി
cancel
camera_alt

ആ​റ്റി​ങ്ങ​ലി​ൽ ന​ട​ന്ന ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ 100മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ

മൈ​ലം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ലെ ജി​ൽ​ഷ ജി​നി​ൽ

ആ​റ്റി​ങ്ങ​ൽ: സ്വ​പ്ന​ങ്ങ​ൾ​ക്കൊ​പ്പം പ​റ​ക്കാ​ൻ മ​ക​ളെ അ​നു​വ​ദി​ച്ച​പ്പോ​ൾ അ​വ​ൾ വ​ള​രു​ക​യാ​ണ് സം​സ്ഥാ​ന​ത്തെ ഭാ​വി കാ​യി​ക​താ​ര​മാ​യി. കാ​സ​ർ​കോ​ട് ന​ഗ​ര​ത്തി​ലെ ലോ​ഡി​ങ് തൊ​ഴി​ലാ​ളി ജി​നി​ലി​ന്റെ​യും ജോ​മി​യു​ടെ​യും മ​ക​ളാ​ണ് ജി​ൽ​ഷ ജി​നി​ൽ. ഓ​ട്ട മ​ത്സ​രം ഉ​ൾ​പ്പെ​ടെ കാ​യി​ക ഇ​ന​ങ്ങ​ളോ​ട് ജി​ൽ​ഷ​ക്ക് വ​ലി​യ താ​ൽ​പ​ര്യ​മാ​യി​രു​ന്നു.

ഓ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും വി​ജ​യി​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹം. മ​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ളെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ത​ട​സ​പ്പെ​ടു​ത്താ​തെ ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്ക് വ​ഴി​കാ​ട്ടു​ക​യാ​ണ് ലോ​ഡി​ങ് തൊ​ഴി​ലാ​ളി​യാ​യ പി​താ​വ് ചെ​യ്ത​ത്. അ​ത് വെ​റു​തെ​യാ​യി​ല്ല. ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ 100 മീ​റ്റ​ർ ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ൾ വി​ഭാ​ഗ​ത്തി​ൽ ജി​ൽ​ഷ സ്വ​ർ​ണം നേ​ടി. സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ലേ​ക്ക് പ്ര​വേ​ശ​ന​വും ഉ​റ​പ്പാ​ക്കി. പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ ജി​ൽ​ഷ, ജി.​വി.​രാ​ജ​യെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ജി​ല്ല കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dreams That Won Gold
Next Story