ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsകോട്ടയം: സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്കായി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നടപ്പാക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ് സ്കീമിലേക്ക് 2021-22 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതൽ 20വരെ പ്രായപരിധിയിലുള്ള 11 കായിക താരങ്ങൾക്കായിരിക്കും ആനുകൂല്യം. അത്ലറ്റിക്സ്, ബോക്സിങ്, ഫെൻസിങ്, സ്വിമ്മിങ്, ബാഡ്മിന്റൺ, സൈക്ലിങ്, കനോയിങ്, കയാക്കിങ്, റോവിങ് എന്നീ കായിക ഇനങ്ങളിൽ സ്കൂൾ, കോളജ് തലത്തിൽ ദേശീയ (സൗത്ത് സോൺ) മത്സരത്തിൽ പങ്കെടുത്തു മൂന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത.
ഭിന്നശേഷിയുള്ള കായിക താരങ്ങളിൽ ഒരാളെ പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ നൽകും. താൽപര്യമുള്ളവർ കായിക നേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വിലാസത്തിൽ നവംബർ 20നകം അപേക്ഷിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.