ഡോ. അൻവർ അമീൻ ചേലാട്ട് കേരള അത്‍ലറ്റിക് അസോസിയേഷന്‍ പ്രസിഡൻറ്
text_fieldsഡോ. അൻവർ അമീൻ ചേലാട്ട്
കൊച്ചി: കേരള അത്‍ലറ്റിക് അസോസിയേഷെൻറ പുതിയ പ്രസിഡൻറായി മലപ്പുറം സ്വദേശി ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിനെ തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന വാര്‍ഷിക ജനറല്‍ കൗൺസിൽ യോഗത്തിൽ പ്രഫ. പി.ഐ ബാബുവിനെ സെക്രട്ടറിയായും എം. രാമചന്ദ്രനെ ട്രഷററായും തെരഞ്ഞെടുത്തു.
ദുബൈ കേന്ദ്രമായ റീജന്‍സി ഗ്രൂപ്പിെൻറ മാനേജിങ് ഡയറക്ടര്‍ കൂടിയാണ് േഡാ. അൻവർ അമീൻ. അസോസിയേഷന് സ്വന്തമായി അക്കാദമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് ഡോ. അന്‍വര്‍ അമീൻ പറഞ്ഞു. കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കി കൂടുതല്‍ പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരാൻ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.
അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡൻറ് അഞ്ജു ബോബി ജോര്‍ജ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് മേഴ്സി കുട്ടന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.