Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഡോ. അൻവർ അമീൻ ചേലാട്ട്...

ഡോ. അൻവർ അമീൻ ചേലാട്ട് അത് ലറ്റിക്സ് ഫെഡ. ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്

text_fields
bookmark_border
ഡോ. അൻവർ അമീൻ ചേലാട്ട് അത് ലറ്റിക്സ് ഫെഡ. ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്
cancel
Listen to this Article

ചണ്ഡിഗഢ്: ഒഴിവുവന്ന അത് ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുസ്ഥാനത്തേക്ക് ഡോ. അൻവർ അമീൻ ചേലാട്ടിനെ വാർഷിക ജനറൽ കൗൺസിൽ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ പ്രസിഡന്റാണിപ്പോൾ. ഇയ്യിടെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ദേശീയ ഫെഡറേഷൻ കപ്പ് ചാമ്പ്യൻഷിപ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള അംഗീകാരം കൂടിയായി എ.എഫ്.ഐ ഉപാധ്യക്ഷ സ്ഥാനം. മലപ്പുറം തിരൂർ കൽപകഞ്ചേരി സ്വദേശിയായ അൻവർ അമീൻ, ബിസിനസ് രംഗത്തും പ്രമുഖനാണ്.

റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുന്നു. കേരളത്തിൽനിന്ന് സംസ്ഥാന അസോസിയേഷൻ സെക്രട്ടറി പി.ഐ ബാബു, എ.എഫ്.ഐ ജനറൽ കൗൺസിൽ മെംബർ ഡോ. വി.പി സക്കീർ ഹുസൈൻ എന്നിവരും ചണ്ഡിഗഢിലെ യോഗത്തിൽ പങ്കെടുത്തു.

Show Full Article
TAGS:Dr. Anwar Ameen Chelat Athletics Federation of India 
News Summary - Dr. Anwar Ameen Chelat appointed as Athletics Fed. Vice President
Next Story