ജില്ല സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് തുടക്കം
text_fieldsജില്ല സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കണ്ണമ്പ്ര ഗ്രൗണ്ടിൽ പി.പി. സുമോദ് എം.എൽ.എ
ഉദ്ഘാടനം ചെയ്യുന്നു
വടക്കഞ്ചേരി: ജില്ല യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ല സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് കണ്ണമ്പ്രയിൽ തുടക്കമായി. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കണ്ണമ്പ്ര ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ 42 ടീമുകളാണ് പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനക്കാരാകുന്ന ടീമിന് 25,000 രൂപയും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. പി.പി. സുമോദ് എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.ആർ. മുരളി, ജില്ല യൂത്ത് കോഓഡിനേറ്റർ കെ.സി. റിയാസുദ്ദീൻ, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ഷെനിൻ മന്ദിരാട്, യൂത്ത് പ്രോഗ്രാം ഓഫിസർ ആർ. ശ്രീലേഖ, പി. സോമസുന്ദരൻ, ആർ. നിഖിൽ, എസ്. കിരൺ എന്നിവർ സംസാരിച്ചു.

