Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 8:05 AM GMT Updated On
date_range 6 Dec 2021 8:05 AM GMTജില്ല ജൂനിയർ അത്ലറ്റിക് മീറ്റ്: ആലപ്പുഴ ലിയോ അത്ലറ്റിക് അക്കാദമി ചാമ്പ്യൻമാർ
text_fieldscamera_alt
ജില്ല ജൂനിയർ അത്ലറ്റിക് മീറ്റിൽ ചാമ്പ്യൻമാരായ ആലപ്പുഴ ലിയോ അത്ലറ്റിക് ടീം
ചേർത്തല: ജില്ല ജൂനിയർ അത്ലറ്റിക് മീറ്റിൽ 314 പോയൻറ് നേടി ആലപ്പുഴ ലിയോ അത്ലറ്റിക് അക്കാദമി ചാമ്പ്യൻമാരായി. 167 പോയൻറ് നേടിയ ആലപ്പുഴ ദിശ അത്ലറ്റിക്കിനാണ് രണ്ടാംസ്ഥാനം. 76 പോയേൻറാടെ ദുർഗാവിലാസം അത്ലറ്റിക് ക്ലബ് ചാരമംഗലം മൂന്നാം സ്ഥാനത്തെത്തി.രണ്ടുദിവസമായി ചേർത്തല സെൻറ് മൈക്കിൾസ് കോളജ് മൈതാനത്ത് നടന്ന മത്സരത്തിൽ ജില്ലയിലെ 44 ക്ലബുകളിൽനിന്ന് 700 താരങ്ങൾ പങ്കെടുത്തു. അണ്ടർ 20, 18, 16, 14 ആൺ, പെൺ വിഭാഗങ്ങളിലായി 116 ഇനത്തിലായാണ് മത്സരങ്ങൾ. ഇതിലെ വിജയികൾ 21 മുതൽ 23 വരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന അത്ലറ്റിക് മീറ്റിന് അർഹത നേടി. നൂറിൽപരം പേർ സംസ്ഥാനതലത്തിൽ പങ്കെടുക്കുമെന്ന് അധികൃതർ പറഞ്ഞു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. മോഹനൻ നിർവഹിച്ചു. അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻറ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. പാപ്പൻ, എക്സിക്യൂട്ടിവ് അംഗം ആൻറണി ഫെർണാണ്ടസ്, ട്രഷറർ സി. ഡിവൈൻ എന്നിവർ സംസാരിച്ചു.
Next Story