Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡെന്മാർക് ഓപൺ; ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ
text_fieldsbookmark_border
ട്രീസയും ഗായത്രിയും
ഒഡെൻസ്: ഡെന്മാർക് ഓപൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ മലയാളി താരം ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം തകർപ്പൻ ജയത്തോടെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. വനിത ഡബിൾസ് പ്രീക്വാർട്ടർ മത്സരത്തിൽ അഞ്ചാം സീഡായ ഇന്തോനേഷ്യൻ ജോടി റേച്ചൽ അലസ്യ റോസ് - ഫെബി സെറ്റിയാനിൻഗ്രം ജോടിയെയാണ് ഇവർ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു (21-16, 21-17) ഇന്ത്യൻ സഖ്യത്തിന്റെ വിജയം. അതേസമയം, പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ വെറ്ററൻ താരം കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ പുറത്തായി. ലോക ചാമ്പ്യൻ ഫ്രാൻസിന്റെ അലക്സ് ലാനിയറോട് കടുത്ത പോരാട്ടം കാഴ്ചവെച്ച ശേഷമാണ് ശ്രീകാന്ത് കീഴടങ്ങിയത്. സ്കോർ: 21-11, 15-21, 15-21.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

