'അമ്മയാകുന്നത് മാറ്റി നിർത്താനുള്ള കാരണമാകരുത്'; ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ വിനേഷ് ഫോഗട്ടിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി
text_fieldsന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് 2026-ലെ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ഡൽഹി ഹൈക്കോടതി അനുമതി. അമ്മയാകുന്നത് ഒരു കായികതാരത്തെ മാറ്റിനിർത്താനുള്ള കാരണമാകരുത് എന്ന് കോടതി നിരീക്ഷിച്ചു. മേയ് 30, 31 തീയതികളിൽ നടക്കാനിരിക്കുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിന് വിസമ്മതിച്ച സിംഗിൾ ബെഞ്ചിന്റെ മേയ് 18-ലെ ഉത്തരവിനെതിരെ ഫോഗട്ട് നൽകിയ അപ്പീലിലാണ് കോടതിയുടെ പുതിയ ഉത്തരവ്.
ഫോഗട്ടിനെപ്പോലുള്ള വനിതാ അത്‌ലറ്റുകളെ മാറ്റിനിർത്താനോ പാർശ്വവത്കരിക്കാനോ ഉള്ള ഒരു കാരണമായി മാതൃത്വത്തെ കാണാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മേയ് 22-ന് പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കിയിരുന്നു. ഫോഗട്ട് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ പൂർണ്ണ യോഗ്യയാണെന്ന് കോടതി വ്യക്തമാക്കി.
മേയ് 30-31 തീയതികളിൽ നടക്കുന്ന സെലക്ഷൻ ട്രയൽസ് ഡബ്ല്യു.എഫ്.ഐ പൂർണമായി വിഡിയോയിൽ ചിത്രീകരിക്കണമെന്നും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻഎന്നിവയിൽ നിന്നുമുള്ള സ്വതന്ത്ര നിരീക്ഷകർ ട്രയൽസ് സമയത്ത് അവിടെ ഉണ്ടായിരിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

