Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightപ്രി​യ​പ്പെ​ട്ട...

പ്രി​യ​പ്പെ​ട്ട റാ​ഷ്​​ഫോ​ഡ്​ നി​ങ്ങ​ളാ​ണ്​ ഹീ​റോ...

text_fields
bookmark_border
പ്രി​യ​പ്പെ​ട്ട റാ​ഷ്​​ഫോ​ഡ്​ നി​ങ്ങ​ളാ​ണ്​ ഹീ​റോ...
cancel
camera_alt

വം​ശീ​യ​വി​ദ്വേ​ഷ​ത്തി​നി​ര​യാ​യ ഇം​ഗ്ല​ണ്ട്​ ഫു​ട്​​ബാ​ൾ താ​രം മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ർ​ഡി​​​ന്‍റെ ചു​വ​ർ​ചി​ത്ര​ത്തി​ൽ പി​ന്തു​ണ​യ​ർ​പ്പി​ക്കു​ന്ന ആ​രാ​ധ​ക​ർ, സ​മ​ന്ത റോ​സി​യ​ർ ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത ഒ​മ്പ​തു വ​യ​സ്സു​കാ​ര​ൻ

ഡെ​ക്​​സ്​​റ്റ​ർ റോ​സി​യ​റു​ടെ ക​ത്ത്​ 

ല​ണ്ട​ൻ: ''പ്രി​യ​പ്പെ​ട്ട മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ഡ്, താ​ങ്ക​ൾ ഏ​​റെ​നാ​ൾ ദുഃ​ഖി​ത​നാ​യി തു​ട​രു​മെ​ന്ന്​ ഞാ​ൻ ക​രു​തു​ന്നി​ല്ല. കാ​ര​ണം, നി​ങ്ങ​ളൊ​രു ന​ല്ല മ​നു​ഷ്യ​നാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രെ സ​ഹാ​യി​ക്കാ​ൻ എ​ന്നെ നി​ങ്ങ​ൾ എ​ത്ര​യാ​ണ്​ പ്ര​ചോ​ദി​പ്പി​ച്ച​തെ​ന്ന​റി​യാ​മോ...!

ഈ ​വ​ർ​ഷം കൂ​ടു​ത​ൽ ധീ​ര​നാ​യി​രി​ക്കാ​ൻ നി​ങ്ങ​ൾ എ​ന്നെ പ്ര​ചോ​ദി​പ്പി​ക്കു​ന്നു.. നി​ങ്ങ​ളെ​യോ​ർ​ത്ത്​ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്നു... നി​ങ്ങ​ൾ എ​ന്നും ഒ​രു ഹീ​റോ ത​ന്നെ​യാ​യി​രി​ക്കും..''

യൂ​റോ​ക​പ്പി​‍െൻറ ഫൈ​ന​ലി​ൽ ഇ​റ്റ​ലി​ക്കെ​തി​രെ പെ​നാ​ൽ​ട്ടി പാ​ഴാ​ക്കി​യ ഇം​ഗ്ല​ണ്ടി​‍െൻറ ഫോ​ർ​വേ​ഡ്​ മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ഡി​ന്​ ഒ​മ്പ​തു വ​യ​സ്സു​കാ​ര​ൻ ഡെ​ക്​​സ്​​റ്റ​ർ റോ​സി​യ​ർ എ​ഴു​തി​യ ക​ത്തി​ലെ വാ​ച​ക​ങ്ങ​ളാ​ണി​ത്. പാ​ഴാ​ക്കി​യ പെ​നാ​ൽ​ട്ടി​യു​ടെ പേ​രി​ൽ ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​യ റാ​ഷ്​​ഫോ​ഡ്​ വം​ശീ​യാ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന നേ​ര​ത്താ​ണ്​ ഒ​മ്പ​തു വ​യ​സ്സു​കാ​ര​ൻ ഡെ​ക്​​സ്​​റ്റ​റു​ടെ സ്​​നേ​ഹം വ​ഴി​യു​ന്ന വാ​ക്കു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഡെ​ക്​​സ്​​റ്റ​ർ എ​ഴു​തി​യ ക​ത്ത്​ മാ​താ​വ്​ സ​മ​ന്ത റോ​സി​യ​റാ​ണ്​ ട്വി​റ്റ​റി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്. ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​ണും വി​ല്ല്യം രാ​ജ​കു​മാ​ര​നു​മൊ​ക്കെ ഇം​ഗ്ല​ണ്ട്​ ടീ​മി​ന്​ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും ഈ ​ഒ​മ്പ​തു​കാ​ര​‍െൻറ കു​റ​ഞ്ഞ വാ​ക്കു​ക​ളി​ലു​ള്ള ക​ത്താ​ണ്​ അ​തി​നു​മൊ​ക്കെ അ​പ്പു​റം വാ​ചാ​ല​മാ​യ​ത്.

റാ​ഷ്​​ഫോ​ഡി​ന്​ പു​റ​മെ ബ​കാ​യോ സാ​ക, ജാ​ദോ​ൺ സാ​ഞ്ചോ എ​ന്നി​വ​രു​ടെ പെ​നാ​ൽ​ട്ടി കി​ക്കു​ക​ളും പാ​ഴാ​യി​രു​ന്നു. പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ ജ​യി​ച്ച ഇ​റ്റ​ലി യൂ​റോ​ക​പ്പ്​ ജേ​താ​ക്ക​ളു​മാ​യി. പ​ക്ഷേ, പ​രാ​ജ​യ​ത്തി​‍െൻറ പേ​രി​ൽ ക​റു​ത്ത വം​ശ​ജ​രാ​യ റാ​ഷ്​​ഫോ​ഡും സാ​ക​യു​മാ​ണ്​ വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ന്​ ഇ​ര​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marcus Rashfordemotional letter
News Summary - Dear Rashford you are a hero ...
Next Story