ബധിര കായിക മേള: എറണാകുളം ജില്ല ഓവറോൾ ചാമ്പ്യൻ, മലപ്പുറം റണ്ണർ അപ്പ്
text_fieldsകാസർകോട്:സംസ്ഥാന ബധിര കായിക മേള സമാപിച്ചപ്പോൾ എറണാകുളം ജില്ല 244 പോയിൻറുമായി ഓവറോൾ ചാമ്പ്യൻമാരായി. മലപ്പുറം ജില്ല151 പോയന്റുമായി റണ്ണർ അപ്പായി. പത്തനംതിട്ട മൂന്ന് (116) തിരുവനന്തപുരം നാല് (l10) കണ്ണൂർ അഞ്ച്(89) എന്നിങ്ങനെ സ്ഥാനങ്ങൾ നേടി. 28 പോയൻ്റുമായി ആതിഥേയ ജില്ല എട്ടാം സ്ഥാനത്താണ്. സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. ജില്ല ബധിര സ്പോർട്ട്സ് കൗൺസിൽ ഓർഗനൈസിംഗ് സെക്രട്ടറി പി.രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.എസ്.സുധീപ് ബോസ്, വി.എസ്.ഉണ്ണികൃഷ്ണൻ, ജോവൻ ഇ.ജോയ്, നീലേശ്വരം സി.ഐ കെ.പി.ശ്രീഹരി, എസ് ഐ. കെ.ശ്രീജേഷ്, നീലേശ്വരം പ്രസ് ഫോറം പ്രസിഡണ്ട് സർഗം വിജയൻ, ജില്ല ബധിര സ്പോർട്ട്സ് കൗൺസിൽ ജോയിന്റ് സെക്രട്ടറി എം.മുഹമ്മദ് അമീർ, ജനറൽ കൺവീനർ കെ.ടി.ജോഷിമോൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.