Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെന്നൈ ജയിക്കാനായി...

ചെന്നൈ ജയിക്കാനായി കൈകൂപ്പി പ്രാർഥിച്ച്​ സിവ ധോണി; ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
Ziva praying
cancel

ദുബൈ: കുഞ്ഞുങ്ങളുടെ പ്രാർഥനക്ക്​ ഉത്തരം ലഭിക്കാതെ പോകില്ലെന്ന്​ പൊതുവേ പറയപ്പെടാറുണ്ട്​. എന്നാൽ ചെന്നൈ സൂപ്പർ കിങ്​സ്​ നായകൻ എം.എസ്​. ധോണിയുടെ മകൾ സിവ ധോണിയുടെ കാര്യത്തിൽ അത്​ നടന്നില്ല.

ചെന്നൈ സൂപ്പർ കിങ്​സ്​-ഡൽഹി ക്യാപിറ്റൽസ്​ മത്സരം നടക്കുന്നതിനിടെ ദുബൈ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിന്‍റെ ഗാലറിയിലായിരുന്നു സംഭവങ്ങൾ. ചെന്നൈയുടെ 137 റൺസ്​ വിജയലക്ഷ്യം പിന്തുടരവേ ഡൽഹിക്ക്​ മൂന്നോവറിൽ ജയിക്കാൻ 28 റൺസായിരുന്നു വേണ്ടിയിരുന്നത്​.

ആ സമയത്താണ്​ സ്വന്തം അച്ഛന്‍റെ ടീമിന്‍റെ ജയത്തിനായി കൈകൾ കൂപ്പി കണ്ണടച്ച്​ കുഞ്ഞു സിവ പ്രാർഥിച്ചത്​. എന്നാൽ മത്സരഫലം സിവയുടെ അച്ഛന്​ എതിരായിരുന്നു. എങ്കിൽ പോലും സിവയുടെ നിഷ്​കളങ്കതക്ക്​ കൈയ്യടിക്കുകയാണ്​ നെറ്റിസൺസ്​.







വെസ്റ്റിൻഡീസ്​ താരം ഷിംറോൺ ​ഹെറ്റ്​മെയറുടെ (18 പന്തിൽ 28) പോരാട്ടവീര്യത്തിന്‍റെ മികവിലാണ്​ ടേബിൾടോപ്പേഴ്​സിന്‍റെ മത്സരത്തിൽ ഡൽഹിക്ക്​ വിജയിക്കാനായത്​. അവസാന മൂ​േ​ന്നാവറിൽ ജയിക്കാനായി 28 റൺസായിരുന്നു വേണ്ടിയിരുന്നത്​.

ഡ്വൈൻ ബ്രാവേയുടെ ഓവറിൽ 12 റൺസ്​ അടിച്ച ഹെറ്റ്​മെയർ ജോഷ്​ ഹെയ്​സൽവുഡിന്‍റെ നിർണായക ഓവറിൽ 10 റൺസ്​ നേടി. അവസാന ഓവറിൽ മൂന്ന്​ വിക്കറ്റുകൾ ബാക്കി നിൽക്കേ ആറ്​ റൺസ്​ അടിച്ചെടുത്ത്​ ഹെറ്റ്​മെയർ നായകൻ ഋഷഭ്​ പന്തിന്​ ജയം ജന്മദിന സമ്മാനമായി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ziva Dhoniviral picturesIPL 2021
News Summary - Ziva Dhoni Prays for CSK's Win Over DC in IPL 2021 Pictures went viral
Next Story