Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകീറിയ ഷൂസുമായി സങ്കടം...

കീറിയ ഷൂസുമായി സങ്കടം പങ്കുവെച്ച സിംബാബ്​വെ താരത്തെ 'പ്യൂമ'ഏറ്റെടുത്തു; കൈയടിച്ച്​ സോഷ്യൽ മീഡിയ

text_fields
bookmark_border
കീറിയ ഷൂസുമായി സങ്കടം പങ്കുവെച്ച സിംബാബ്​വെ താരത്തെ പ്യൂമഏറ്റെടുത്തു; കൈയടിച്ച്​ സോഷ്യൽ മീഡിയ
cancel

ഹരാരെ: സിംബാബ്​വെ ക്രിക്കറ്റി​െൻറ വർത്തമാന ദുരവസ്ഥയുട നേർസാക്ഷ്യമായ റയാൻ ബേളി​െൻറ സങ്കടം ആഗോള സ​്​പോർട്​സ്​ ഉപകരണ നിർമാതാക്കളായ പ്യൂമ കേട്ടു. ഓരോ പരമ്പരക്ക് ശേഷവും ചീത്തയായ ഷൂസ് പശ വെച്ച് ഒട്ടിച്ച ശേഷം കളിക്കേണ്ടി വരുന്ന അവസ്ഥയിലാണെന്ന്​ ചിത്രത്തിനൊപ്പം ബേൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പശ കളയാൻ നേരമായെന്നായിരുന്നെന്നും ഞങ്ങൾ കൂടെയുണ്ടെന്നും​ ട്വീറ്റിന്​ പ്യൂമ മറുപടി നൽകി. പ്യൂമയുടെ പ്രവർത്തിയെ സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ അഭിനന്ദിച്ചു.

സിംബാബ്​വെ ക്രിക്കറ്റി​െൻറ മോശം അവസ്​ഥ യുവതാരം റയാൻ ബേൾ ട്വിറ്ററിലൂടെ അറിയിച്ചത്​ വലിയ ചർച്ചയായിരുന്നു​. 'ഞങ്ങൾക്ക് സ്പോൺസർമാരെ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ..? അങ്ങനെയെങ്കിൽ എല്ലാ പരമ്പരക്ക് ശേഷവും പശ വെച്ച് ഷൂ ഒട്ടിക്കേണ്ടി വരില്ലായിരുന്നു...' -എന്നായിരുന്നു റയാൻ ബേൾ ട്വീറ്റ്​ ചെയ്​തത്​.

2017 മുതൽ സിംബാബ്​വെ ടീമിലെ സുപ്രധാന കളിക്കാരനാണ്​ ബേൾ. 27കാരനായ താരം ടീമിനെ മുന്ന്​ ഫോർമാറ്റിലും പ്രതിനിധുീകരിക്കുന്നു. മൂന്ന്​ ടെസ്​റ്റ, 18 ഏകദിനം, 25 ട്വൻറി20 മത്സരങ്ങളിൽ താരം സിംബാബ്​വെ ജഴ്​സിയണിഞ്ഞു.

സിംബാബ്​വെ ക്രിക്കറ്റി​െൻറ നിലവിലെ അവസ്​ഥ

അക്കാലത്തെ ക്രിക്കറ്റ്​ സസൂക്ഷ്​മം വീക്ഷിച്ച ഓരോരുത്തരുടെയും ഓർമകളിൽ നിറഞ്ഞ്​ നിൽക്കുന്നുണ്ട്​ ഫ്ളവർ സഹോദരങ്ങളും സ്ട്രാങ് സഹോദരരും സ്ട്രീക്കും കാംപെലും ജോൺസണും തുടങ്ങി ബ്രെണ്ടൻ ടെയ്ലർ വരയുള്ള സിംബാബ്​വെ താരങ്ങൾ. സിംബാബ്​വെ ക്രിക്കറ്റിൽ എന്നും രാഷ്​ട്രീയം ഇടപെട്ടിരുന്നു.

ഇതിന്​ പിന്നാലെയാണ്​ 2003 ൽ അവരുടെ എക്കാലത്തേയും മികച്ച കളിക്കാരനായ ആൻഡി ഫ്ലവറും ഒലോങ്കയുമടക്കമുള്ള താരങ്ങൾ കലാപക്കൊടിയുയർത്തി വിരമിക്കൽ പ്രഖ്യാപിച്ചത്​. പിന്നീട്​ സിംബാബ്​വെ ക്രിക്കറ്റ്​ ഭൂപടത്തിൽ നിന്ന്​ പതിയെ പതിയെ അപ്രത്യക്ഷമാകുന്ന കാഴ്​ചയാണ്​ കണ്ടത്​. ചില വയക്തിഗത മികവി​െൻറ അടിസ്​ഥാനത്തിൽ മാത്രം ടീമിനെ പിന്നീട്​ അടയാളപ്പെടുത്തി.

ക്രിക്കറ്റിൽ ഭരണകൂട ഇടപെടൽ നടക്കുന്നുവെന്നാ​രോപിച്ച്​ സിംബാബ്​വെയെ 2019 ജൂലൈയിൽ രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ (ഐ.സി.സി) വിലക്കിയിരുന്നു. ട്വൻറി20 ലോകകപ്പ്​ യോഗ്യത മത്സരങ്ങളിൽ ഉൾപെടെ ടീമിന്​ മത്സരിക്കാൻ സാധിച്ചിരുന്നില്ല. ഒക്​ടോബറിൽ വിലക്ക്​ നീങ്ങിയെങ്കിലും കോവിഡ്​ വ്യാപനം മൂലം ടീമി​െൻറ മിക്ക പര്യടനങ്ങളും റദ്ദാക്കിയത്​ ഇരുട്ടടിയായി.


ടീമി​െൻറ ദയനീയ പ്രകടങ്ങൾക്ക് കാരണം അവിടത്തെ സംവിധാനങ്ങളുടെ പിടിപ്പുകേടാണെന്ന് മുൻ നായകൻ തതേന്ദ തയ്ബു കുറ്റപ്പെടുത്തിയിരുന്നു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എന്തെങ്കിലും ചെയ്യാനായില്ലെങ്കിൽ രാജ്യത്ത്​ ക്രിക്കറ്റി​െൻറ​ മരണമണി മുഴങ്ങുമെന്നായിരുന്നു അദ്ദേഹത്തി​െൻറ മുന്നറിയിപ്പ്​.

2020 ആഗസ്​റ്റിൽ ഇന്ത്യൻ ടീം സിംബാബ്​വെയിലേക്ക്​ പര്യടനം നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ കോവിഡ്​ബാധ മൂലം ബി.സി.സി.ഐ പദ്ധതി മാറ്റി.ബാബർ അസമി​െൻറ നേതൃത്വത്തിലുള്ള പാകിസ്​താൻ ടീം അടുത്തിടെ സിംബാബ്​വെ സന്ദർശിച്ചു. ഏപ്രിൽ 21 മുതൽ മേയ്​ 11 വരെ നടന്ന പര്യടനത്തിൽ ടെസ്​റ്റ്​ പരമ്പര 2-0ത്തിനും ട്വൻറി20 പരമ്പര 2-1നും പാകിസ്​താൻ സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zimbabwe CricketpumaRyan Burl
News Summary - Zimbabwe Cricketer Ryan Burl's Plea Answered By Puma As Ripped Shoes Picture Goes Viral
Next Story