രജിസ്റ്റർ ചെയ്തത് 50 താരങ്ങൾ, എന്നാൽ ഒരാൾ പോലും വിറ്റുപോയില്ല! നാണംകെട്ട് പാകിസ്താൻ ക്രിക്കറ്റ്
text_fieldsചാമ്പ്യൻസ് ട്രോഫിയിലെ നടത്തിപ്പും ആദ്യ റൗണ്ടിലെ പുറത്താകലും മറ്റ് വിവാദങ്ങളുമായി കഷ്ടകാലത്തിലൂടെ കടന്നുപോകുന്ന പാകിസ്താൻ ക്രിക്കറ്റിന് മറ്റൊരു നാണക്കേട്. ദി ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിൽ ഒരു പാകിസ്താൻ താരത്തെ പോലും ടീമുകൾ ടീമിലെത്തിച്ചില്ല. ലേലത്തിനെത്തിയ 50 താരങ്ങളും അൺ സോൾഡായി മാറി .
രജിസ്റ്റർ ചെയ്ത 45 പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളുമാണ് അൺസോൾഡായത്. പ്രമുഖ താരങ്ങളായ ഇമദ് വാസിം, സയം അയുബ്, ഷദബ് ഖാന്‍, ഹസന്‍ അലി, നസീം ഷാ എന്നിവരൊക്കെ ലേലത്തില്‍ എത്തിയെങ്കിലും ഒരു ടീമും താരങ്ങളെ സ്വന്തമാക്കാന്‍ മിനക്കെട്ടില്ല. വനിതാ താരങ്ങളായ അലിയ റിയാസ്, ഫാത്തിമ സന, യുസ്ര അമിര്‍, ഇറം ജാവേദ്, ജവെരിയ റൗഫ് എന്നിവരേയും ആരും ടീമിലെടുത്തില്ല.
അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദും ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ ബ്രെയ്‌സ്‌വെലും മികച്ച തുക സ്വന്തമാക്കി. നൂറിനെ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് ടീമിലെത്തിച്ചു. ബ്രെയ്‌സ്‌വെലിനെ സതേണ്‍ ബ്രേവാണ് സ്വന്തമാക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ലണ്ടന്‍ സ്പിരിറ്റാണ് ടീമിലെത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.