Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.പി.എൽ വിക്കറ്റ് വേട്ടയിൽ ചരിത്രം കുറിച്ച് ചാഹൽ
text_fieldsbookmark_border
കൊൽകത്ത: ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളാറായി രാജസ്ഥാൻ റോയൽസിന്റെ യുസ്വേന്ദ്ര ചാഹൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ നിതീഷ് റാണയെ പുറത്താക്കിയാണ് ചരിത്രം തന്റെ പേരിൽ കുറിച്ചത്. മുൻ ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ് താരം ഡ്വെയ്ൻ ബ്രാവോയുടെ പേരിലുള്ള( 183 വിക്കറ്റ്) റെക്കോഡാണ് മറികടന്നത്.
174 വിക്കറ്റുമായി പിയൂഷ് ചൗള മൂന്നാം സ്ഥാനത്തും 172 വിക്കറ്റ് നേടിയ അമിത് മിശ്രയുമാണ് പുറകിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഇന്നിങ്സ് 149 റൺസിലൊതുക്കിയത് ചാഹലിന്റെ ഉജ്ജ്വല പ്രകടനമായിരുന്നു. മത്സരത്തിൽ നാല് വിക്കറ്റാണ് ചാഹൽ പിഴുതത്.
Next Story

