വാഷിങ്ടൺ സുന്ദറടിച്ച സിക്സർ നേരെവന്നു; ഇറങ്ങിയോടി ചാഹൽ VIDEO
text_fieldsദുബൈ: സ്വസ്ഥമായി ടീമിെൻറ കളികണ്ടിരിക്കുേമ്പാൾ തനിക്കുനേരെ പന്ത് വന്നാൽ എന്തുചെയ്യും?. യൂസ്വേന്ദ്ര ചാഹലാണെങ്കിൽ പേടിച്ചോടും.
ശനിയാഴ്ച അരങ്ങേറിയ ചെന്നൈ സൂപ്പർകിങ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. സഹതാരങ്ങളോടൊപ്പം ഡ്രസിങ് റൂമിലിരുന്ന് കളികാണുകയായിരുന്നു ബാംഗ്ലൂരിെൻറ സ്പിന്നർ ചാഹൽ. ക്രീസിലുള്ളത് നായകൻ വിരാട് കോഹ്ലിയും വാഷിങ്ടൺ സുന്ദറും. കാൺ ശർമ എറിഞ്ഞ പന്ത് സുന്ദർ ഗാലറിയിലേക്ക് പറത്തി.
പന്ത് തെൻറ നേരെയാണ് വരുന്നതെന്ന് കണ്ട ചാഹൽ പിന്നെയൊന്നും നോക്കില്ല. ഇരുന്നിടത്ത് നിന്നും ഇറങ്ങിയോടി. ചാഹലിെൻറ ഭീതിപ്രകടനത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
52 പന്തുകളിൽ നിന്നും 90 റൺസെടുത്ത കോഹ്ലിയുടെ കരുത്തിൽ ബാംഗ്ലൂർ ചെന്നൈയെ 37 റൺസിന് തകർത്തിരുന്നു. സീസണിൽ മികച്ച രീതിയിൽ പന്തെറിയുന്ന ചാഹൽ 9 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

