Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗെയിൽ ശരിക്കും...

ഗെയിൽ ശരിക്കും ഒന്നടിച്ചാൽ പന്ത്​​ ഷാർജയിൽ നിന്നും അബൂദബി​യിലെത്തും -യുവരാജ്​

text_fields
bookmark_border
ഗെയിൽ ശരിക്കും ഒന്നടിച്ചാൽ പന്ത്​​ ഷാർജയിൽ നിന്നും അബൂദബി​യിലെത്തും -യുവരാജ്​
cancel

ഷാർജ: യൂണിവേഴ്​സ്​ ബോസ്​ ക്രിസ്​ ഗെയിൽ പുതിയ ഐ.പി.എൽ സീസണിലാദ്യമായി അവതരിച്ച മത്സരമായിരുന്നു ഇന്നലത്തേത്​. കിങ്​സ്​ ഇലവൻ പഞ്ചാബ്​-റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ മത്സരത്തിൽ ബൗളർമാരുടെ പേടിസ്വപ്​നമായ ഗെയിൽ അതിവേഗത്തിലായിരുന്നില്ല സ്​കോർ ചെയ്​തത്​. എങ്കിലും 45 പന്തുകളിൽ നിന്നും 53 റൺസെടുത്ത ഗെയിൽ തന്നെ പ്രായം തളർത്തിയിട്ടില്ലെന്ന്​ തെളിയിച്ചാണ്​ മടങ്ങിയത്​. അഞ്ചുസിക്​സറുകൾ ഗെയിലി​െൻറ ബാറ്റിൽ നിന്നും പിറന്നിരുന്നു.

മത്സരത്തിന്​ പിന്നാലെ മുൻ ഇന്ത്യൻ താരം യുവരാജ്​ സിങ്​ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ''യൂണിവേഴ്​സ്​ ബോസ്​ ക്രിസ്​ഗെയി​െൻറ ബാറ്റി​െൻറ മധ്യഭാഗത്ത്​ കൊണ്ടാൽ പന്ത്​ ഷാർജയിൽ നിന്നും അബൂദബിയിലെത്തും. എബി ഡിവില്ലിയേഴ്​സിനെ ബാറ്റുചെയ്യാനിറക്കിയത്​ വൈകിയത്​ അത്​ഭുതപ്പെടുക്കുന്നു''.


ഷാർജ സ്​റ്റേഡിയത്തിൽ ബാറ്റ്സ്​മാൻമാർ സിക്​സറടിക്കു​േമ്പാൾ പന്ത്​ റോഡിലേക്ക്​ വീഴു​ന്നത്​ വാർത്തയാകുന്ന അവസരത്തിലാണ്​ ഗെയി​ലി​നെ പുകഴ്​ത്തി യുവരാജ്​ രംഗത്തെത്തിയിരിക്കുന്നത്​. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ നീളം കൂടിയ സിക്​സർ (119 മീറ്റർ) ഗെയിലി​െൻറ പേരിലാണുള്ളത്​. 85 മീറ്ററുള്ള സിക്​സറുകൾ വരെ റോഡിലേക്ക്​ പതിക്കുന്ന ഷാർജ സ്​റ്റേഡിയത്തിൽ ഗെയിൽ അറിഞ്ഞൊന്ന്​ പ്രഹരിച്ചാൽ പന്ത്​ എവിടെയെത്തുമെന്ന്​ കണ്ടറിയണം.

ബാംഗ്ലൂർ ബാറ്റിങ്​ നിരയിൽ ഫോമിലുള്ള എ.ബി ഡിവില്ലിയേഴ്​സിനെ ആറാമനായി ഇറക്കിയ തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. 5 പന്തുകളിൽ നിന്നും രണ്ട്​ റൺസെടുത്ത എ.ബിക്ക്​ തിളങ്ങാനായിരുന്നില്ല. ബാംഗ്ലൂർ ഉയർത്തിയ 171 റൺസ്​ പിന്തുടർന്നിറങ്ങിയ പഞ്ചാബ്​ അവസാന പന്തിൽ എട്ടുവിക്കറ്റ്​ നഷ്​ടത്തിൽ വിജയം കണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuvraj SinghChris GayleIPL 2020
Next Story