Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightയുവി തിരിച്ചുവരും

യുവി തിരിച്ചുവരും

text_fields
bookmark_border
യുവി തിരിച്ചുവരും
cancel

ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇന്ത്യയുടെ മുൻ ഒാൾറൗണ്ടർ യുവരാജ്​ സിങ്​ പിന്മാറിയതായി സൂചന. ആഭ്യന്തര ക്രിക്കറ്റിലേക്ക്​ മടങ്ങിയെത്തുമെന്നും വരുന്ന സീസണിൽ പഞ്ചാബ്​ ടീമിനൊപ്പം താരം കളിക്കുമെന്നുമാണ്​ റിപ്പോർട്ടുകൾ. അതേസമയം, 38 കാരനായ യുവി ടി20യിൽ മാത്രമായിരിക്കും പഞ്ചാബിനായി കളിക്കുക. പഞ്ചാബ്​ ക്രിക്കറ്റ്​ അസോസിയേഷന്​​ ഇക്കാര്യം വ്യക്​തമാക്കി താരം കത്തെഴുതിയിട്ടുണ്ട്​.

വിരമിക്കൽ തീരുമാനത്തിൽ നിന്ന്​ പിന്മാറണമെന്നും ആഭ്യന്തര ക്രിക്കറ്റിലേക്ക്​ മടങ്ങിവരണമെന്നും​ ആവശ്യപ്പെട്ട് പഞ്ചാബ്​ ക്രിക്കറ്റ്​ അസോസിയേഷൻ സെക്രട്ടറി പുനീത്​ ബാലി ​യുവരാജിനെ സമീപിച്ചിരുന്നു. 'അദ്ദേഹത്തോട്​​ ഞങ്ങൾ അഞ്ചോ ആറോ തവണ ആവശ്യമുന്നയിച്ചിട്ടുണ്ട്​. ഒരു താരമായും ടീമി​െൻറ മെൻററായും യുവിക്ക്​ വരാൻ സാധിച്ചാൽ അത്​ നല്ല കാര്യമാകും. ബാലി പി.ടി.​െഎയോട്​ പ്രതികരിച്ചു.

ആസ്​ട്രേലിയൻ ലീഗായ ബിഗ്​ ബാഷിലേക്കും യുവരാജ്​ ഒരു കൈനോക്കാനൊരുങ്ങുന്നുണ്ട്​. താരത്തി​െൻറ നീക്കം മനസിലാക്കിയ ക്രിക്കറ്റ്​ ആസ്​ട്രേലിയ ഒരു ഫ്രാഞ്ചൈസി കണ്ടെത്താനുള്ള ഒരുക്കത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuvraj Singh
News Summary - Yuvraj Singh confirms comeback plans
Next Story