സൗരാഷ്ട്ര ക്രിക്കറ്റർ അവി ബരോട് ഹൃദയാഘാതം മൂലം മരിച്ചു
text_fieldsന്യൂഡൽഹി: സൗരാഷ്ട്ര ബാറ്ററും ഇന്ത്യൻ അണ്ടർ 19 ടീം മുൻ നായകനുമായ അവി ബരോട് അന്തരിച്ചു. 29 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 2019-20 സീസണിൽ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്ര ടീമിൽ അംഗമായിരുന്നു. രഞ്ജിയിൽ ഹരിയാനയെയും ഗുജറാത്തിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.
വലംൈകയ്യൻ ബാറ്ററായ ബരോട് ഇടക്ക് ഓഫ് ബ്രേക്ക് ബൗളറുടെ റോളും ഏറ്റെടുത്തിരുന്നു. 38 ഫസ്റ്റ്ക്ലാസ്, 38 ലിസ്റ്റ് എ, 20 ആഭ്യന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചു. വിക്കറ്റ് കീപ്പർ ബാറ്ററായ ബരോട് ഫസ്റ്റ്ക്ലാസിൽ 1547 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ലിസ്റ്റ് എയിൽ 1030ഉം ട്വന്റി20യിൽ 717 റൺസും സ്വന്തമാക്കി.
2011ലായിരുന്നു അണ്ടർ 19 ഇന്ത്യൻ ടീമിന്റെ നായകനായത്. ഇൗ വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗോവക്കെതിരെ 53 പന്തിൽ 122 റൺസ് അടിച്ചുകുട്ടി താരം ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. ബരോടിന്റെ നിര്യാണത്തിൽ എസ്.സി.എ അധ്യക്ഷൻ ജയ്ദേവ് ഷാ അനുശോചിച്ചു.

