Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറിസ്ക് എടുത്ത്,...

റിസ്ക് എടുത്ത്, എതിരാളികളുടെ പിഴവ് മുതലാക്കിയാൽ വിജയം ഉറപ്പ് -പാക് ടീമിന് ആശംസയുമായി ഇംറാൻ ഖാൻ

text_fields
bookmark_border
Imran Khan
cancel

ഇസ്‍ലാമാബാദ്: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്ന പാകിസ്താന് വിജയാശംസ നേർന്ന് മുൻ കാപ്റ്റൻ ഇംറാൻ ഖാൻ. 1992ൽ പാകിസ്താൻ ​ലോകകപ്പ് നേടിയത് ഇംറാന്റെ കാപ്റ്റൻസിയിലായിരുന്നു. ചരിത്ര വിജയം ആവർത്തിക്കാനാണ് മെൽബണിൽ പാക് ടീമംഗങ്ങളുടെ ശ്രമം. അന്ന് ഇംറാൻ തന്റെ ടീമിനു വേണ്ടി ചെയ്തത് ബാബർ അസമും ആവർത്തിക്കുമെന്നാണ് കരുതുന്നത്.

''1992ൽ ലോകകപ്പ് ഫൈനലിൽ ഞാൻ ഞങ്ങളുടെ ടീമിന് നൽകിയ അതേ സ​ന്ദേശമാണ് ഇന്ന് പാക് ടീമിനും നൽകിയത്.

ലോകകപ്പിന്റെ ഫൈനലിൽ കളിക്കാൻ കിട്ടിയ അപൂർവ ഭാഗ്യം ആസ്വദിക്കൂ....ഒരിക്കലും ഭയപ്പെടരുത്. റിസ്ക് എടുക്കാനും എതിരാളികളും പിഴവുകൾ മുതലാക്കാനും നിങ്ങൾ തയാറാണെങ്കിൽ വിജയം സുനിശ്ചിതം എന്നായിരുന്നു ഇംറാന്റെ സന്ദേശം. ആക്രമണ മനോഭാവത്തോടെ കളിക്കുക. രാജ്യം നിങ്ങളുടെ വിജയത്തിനായി പ്രാർഥിക്കുന്നു''-ഇംറാൻ ട്വീറ്റ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 World Cup FinalPakistan PM Imran Khan
News Summary - You will win if ex captain Imran Khan's message to pakistan ahead of T20 World Cup Final
Next Story