ഒരു വർഷം കൊണ്ട് പാകിസ്താൻ ടീമിനെ മെച്ചപ്പെടുത്താൻ സാധിക്കും, അക്തറും അക്രമും ചെയ്യുന്നത് തെറ്റ്; വിമർശിച്ച് യോഗ് രാജ് സിങ്
text_fieldsമുൻ പാകിസ്താൻ ഇതിഹാസ താരങ്ങളായ ഷോയ്ബ് അക്തർ, വസീം അക്രം എന്നിവരെ വിമർശിച്ച് മുൻ ഇന്ത്യൻ താരം യോഗ് രാജ് സിങ്. ഒരു വർഷത്തിനുള്ളിൽ പാകിസ്താനെ നന്നാക്കാൻ തനിക്ക് സാധിക്കുമെന്നും അക്രമും അക്തറും ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
'യുവതാരങ്ങളെ മെന്‍റർ ചെയ്യുന്നതിനേക്കാൾ കൂടുതൽ കമന്ററിക്കും സാമ്പത്തിക നേട്ടങ്ങൾക്കും മുൻഗണന നൽകുന്നവരാണ് വസീം ആക്രം, ഷോയ്ബ് അക്തർ എന്നിവർ. ടീം തകർന്ന് ആത്മവിശ്വാസം ചോർന്നിരിക്കുമ്പോൾ ആരെങ്കിലും ഒരു നിയന്ത്രണവുമില്ലാതെ ഇങ്ങനെ വിമർശിക്കുമോ? എനിക്ക് ഒരു വർഷത്തിനുള്ളിൽ പാകിസ്താൻ ക്രിക്കറ്റിന്‍റെ നില മെച്ചപെടുത്താൻ സാധിക്കും. അവർക്ക് കൃത്യമായ നിർദേശങ്ങളാണ് വിമർശനങ്ങളേക്കാൾ ആവശ്യം,' യോഗ് രാജ് പറഞ്ഞു.
'മുൻ ഇന്ത്യൻ കളിക്കാർ സ്വന്തം ടീമിനെതിരെ ഇത്രയും കഠിനമായ വാക്കുകൾ ഉപയോഗിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? നിങ്ങളുടെ കളിക്കാർക്ക് ആത്മവിശ്വാസം കുറവായിരിക്കുന്ന സമയത്ത് ഇങ്ങനെയെല്ലാം പറയുമ്പോൾ അവർ കൂടുതൽ സമ്മർദ്ദത്തിലാകും. കാരണം നിങ്ങളെല്ലാം ഇതിഹാസങ്ങളാണ്, അവർ നിങ്ങളെ ശ്രദ്ധിക്കും' യോഗ്‌രാജ് കൂട്ടിച്ചേർത്തു.
സ്വന്തം നാട്ടിൽ അരങ്ങേറിയ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ റൗണ്ടിലെ തന്നെ പാകിസ്താൻ പുറത്തായി. ന്യൂസിലാൻഡിനെതിരെയും ഇന്ത്യക്കെതിരെയും കളിച്ച ആദ്യ രണ്ട് മത്സരത്തിൽ തന്നെ തോറ്റുകൊണ്ടാണ് ടീം പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

