കളിക്കു പിന്നാലെ അസ്വസ്ഥത; യശസ്വി ജയ്സ്വാൾ ആശുപത്രിയിൽ
text_fieldsയശസ്വി ജയ്സ്വാൾ ആശുപത്രിയിൽ
ന്യൂഡൽഹി: ഇന്ത്യൻ ഓപണിങ് ബാറ്റർ യശസ്വി ജയ്സ്വാളിനെ ശാരീരികാസ്വസസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യയുടെ ഏകദിന ഡ്യൂട്ടിക്കു പിന്നാലെ, സയ്ദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യൻഷിപ്പിൽ മുംബൈക്കായി കളിക്കാനെത്തിയ യശസ്വി ജയ്സാളിനെ ചൊവ്വാഴ്ച രാജസ്ഥാനെതിരായ മത്സരത്തിനു പിന്നാലെയാണ് കടുത്ത വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ഉദര സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് താരം ചികിത്സ തേടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കളിക്കിടയിൽ തന്നെ താരത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. മത്സരത്തിനു ശേഷം, വേദന കടുത്തതോടെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഏതാനും ദിവസത്തെ വിശ്രമത്തിനു ശേഷം താരത്തിന് കളത്തിൽ തിരിച്ചെത്താൻകഴിയും.
ചൊവ്വാഴ്ച പുണെയിൽ നടന്ന മത്സരത്തിൽ 216 റൺസെടുത്ത രാജസ്ഥാനെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ചേസ് ചെയ്ത മുംബൈ മിന്നും വിജയം നേടിയിരുന്നു. മുംബൈ ഓപണറായിറങ്ങിയ യശസ്വി ജയ്സ്വാൾ 15 റൺസെടുത്തു. അജിൻക്യ രഹാനെയും (72), സർഫറാസ് ഖാനും (73) ചേർന്നാണ് മുംബൈക്ക് വിജയം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

