Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവെടി​ക്കെട്ട്​...

വെടി​ക്കെട്ട്​ ഫിഫ്​റ്റിക്ക്​ പിന്നാലെ ബാറ്റിൽ ഒപ്പിട്ട് നൽകി ധോണി;​ യശസ്വി ജയ്​സ്വാൾ ഡബിൾ ഹാപ്പി

text_fields
bookmark_border
yashasvi jaiswal
cancel

അബൂദബി: ശനിയാഴ്​ച ചെന്നൈ സൂപ്പർ കിങ്​സിനെതിരായ മത്സരത്തിൽ 19 പന്തിൽ അർധസെഞ്ച്വറി തികച്ച രാജസ്​ഥാൻ യുവതാരവം യശസ്വി ജയ്​സ്വാൾ കൈയ്യടി നേടിയിരുന്നു.

രാജസ്​ഥാന്‍റെ ഏഴുവിക്കറ്റ്​ വിജയത്തിൽ യശസ്വിയുടെ പ്രകടനം നിർണായകമായി. മത്സരശേഷം തന്‍റെ ബാറ്റിൽ ഇതിഹാസ താരം എം.എസ്​ ധോണിയുടെ ഒപ്പ്​ ലഭിച്ച സന്തോഷത്തിലാണ്​ താരം.

'മത്സരശേഷം ഞാൻ എന്‍റെ ബാറ്റിൽ ധോണി​​യുടെ ഒപ്പ്​ വാങ്ങി. ഞാൻ ശരിക്കും സന്തോഷവാനാണ്'-യശസ്വി പറഞ്ഞു. ഐ.പി.എൽ 2021 എഡിഷനിലെ വേഗതയേറിയ മൂന്നാമത്തെ ഫിഫ്​റ്റിയാണ്​ 19കാരൻ സ്വന്തം പേരിലാക്കിയത്​.


ടേബിൾ ടോപ്പേഴ്​സായ ചെന്നൈ സൂപ്പർകിങ്​സിനെ ഏഴുവിക്കറ്റിന്​ തകർത്ത്​ രാജസ്​ഥാൻ റോയൽസ്​ ഐ.പി.എൽ പ്ലേഓഫ്​ പ്രതീക്ഷകൾ സജീവമാക്കി. ടോസ്​ നേടിയ രാജസ്​ഥാൻ നായകൻ സഞ്​ജു ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. റുതുരാജ്​ ഗെയ്​ക്​വാദിന്‍റെ (101*) കന്നി സെഞ്ച്വറിയുടെ കരുത്തിൽ ചെന്നെ 20 ഓവറിൽ നാലുവിക്കറ്റന്​ 189 റൺസ്​ അടിച്ചുകൂട്ടി.

എന്നാൽ ഓപണർ യശസ്വി ജയ്​സ്വാളിന്‍റെയും (21 പന്തിൽ 50) ശിവം ദുബെയുടെയും (42 പന്തിൽ 64) അർധ​െസഞ്ച്വറികളുടെ മികവിൽ രാജസ്​ഥാൻ 15 പന്തുകളും ഏഴുവിക്കറ്റും ബാക്കിനിൽക്കേ വിജയം പിടിച്ചെടുത്തു. ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ ചൊവ്വാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ്​ രാജസ്​ഥാന്‍റെ അടുത്ത മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniYashasvi JaiswalIPL 2021
News Summary - Yashasvi Jaiswal happy after his bat signed by MS Dhoni after win
Next Story