വനിത പ്രീമിയർ ലീഗ്: ബാംഗ്ലൂരിന് ആദ്യ ജയം
text_fieldsമുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ തുടർച്ചയായ അഞ്ചു തോൽവികൾക്കുശേഷം ജയം കൈപ്പിടിയിലൊതുക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. യു.പി വാരിയേഴ്സിനെ അഞ്ചു വിക്കറ്റിനാണ് തോൽപിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്സ് തുടക്കത്തിലെ തകർച്ചക്കുശേഷം 19.3 ഓവറിൽ 135 റൺസ് നേടി പുറത്തായി. ബാംഗ്ലൂർ രണ്ട് ഓവർ ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. 30 പന്തിൽ 46 റൺസെടുത്ത കനിക അഹൂജയാണ് ടോപ് സ്കോറർ.
റിച്ച ഘോഷ് 31 റൺസുമായി പുറത്താവാതെ നിന്നു. നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ എല്ലിസ് പെരിയാണ് ബാംഗ്ലൂർ ബൗളർമാരിൽ മികച്ചുനിന്നത്. വാരിയേഴ്സിനായി ഗ്രേസ് ഹാരിസ് 32 പന്തിൽ 46 റൺസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

