Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷ​ഫാ​ലിയുടെ...

ഷ​ഫാ​ലിയുടെ വെടിക്കെട്ട്: ഗു​ജ​റാ​ത്തി​നെ​തി​രെ പ​ത്ത് വി​ക്ക​റ്റ് ജ​യവുമായി ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്

text_fields
bookmark_border
ഷ​ഫാ​ലിയുടെ വെടിക്കെട്ട്: ഗു​ജ​റാ​ത്തി​നെ​തി​രെ പ​ത്ത് വി​ക്ക​റ്റ് ജ​യവുമായി ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്
cancel

മും​ബൈ: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്റ്സി​നെ​തി​രെ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​ന് പ​ത്ത് വി​ക്ക​റ്റ് ജ​യം. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്തി​ന് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 105 റ​ൺ​സ് മാ​ത്ര​മാ​ണ് എ​ടു​ക്കാ​നാ​യ​ത്. ഓ​പ​ണ​ർ ഷ​ഫാ​ലി വ​ർ​മ​യു​ടെ (28 പ​ന്തി​ൽ 76*) വെ​ടി​ക്കെ​ട്ട് മി​ക​വി​ൽ ഡ​ൽ​ഹി 7.1 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ ല​ക്ഷ്യം ക​ണ്ടു.

19 പ​ന്തി​ലാ​ണ് ഷ​ഫാ​ലി അ​ർ​ധ ശ​ത​കം തി​ക​ച്ച​ത്. മ​റ്റൊ​രു ഓ​പ​ണ​റും ക്യാ​പ്റ്റ​നു​മാ​യ മെ​ഗ് ലാ​നി​ങ് 15 പ​ന്തി​ൽ 21 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. പ​ത്ത് ഫോ​റും അ​ഞ്ച് സി​ക്സു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഷ​ഫാ​ലി​യു​ടെ പ്ര​ക​ട​നം. നേ​ര​ത്തേ, നാ​ല് ഓ​വ​റി​ൽ 15 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മ​രി​സാ​ൻ കാ​പ്പാ​ണ് ഗു​ജ​റാ​ത്തി​നെ ത​ക​ർ​ത്ത​ത്. മ​ല​യാ​ളി താ​രം മി​ന്നു​മ​ണി​യും കാ​പി​റ്റ​ൽ​സി​നാ​യി പ​ന്തെ​റി​ഞ്ഞു. മൂ​ന്ന് ഓ​വ​റി​ൽ 18 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്ത മി​ന്നു​വി​ന് വി​ക്ക​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi CapitalsShafali VermaGujarat GiantsWPL 2023GG vs DC
News Summary - WPL 2023: Delhi Capitals defeat Gujarat Giants
Next Story