Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേട്ടതിൽ ഏറ്റവും മോശം- പാക്​ സൂപർ ലീഗ്​ ഗാനത്തെ ട്രോളി ശുഐബ്​ അക്​തർ
cancel
Homechevron_rightSportschevron_rightCricketchevron_right'കേട്ടതിൽ ഏറ്റവും...

'കേട്ടതിൽ ഏറ്റവും മോശം''- പാക്​ സൂപർ ലീഗ്​ ഗാനത്തെ ട്രോളി ശുഐബ്​ അക്​തർ

text_fields
bookmark_border

ഇസ്​ലാമാബാദ്​: പാകിസ്​താൻ സൂപർ ലീഗ്​ ആറാം സീസണിന്​​ ആരവുമുയരാൻ ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ ഔദ്യോഗികമായി ഇറങ്ങിയ ഗാനം പുറത്ത്​ ഹിറ്റാണെങ്കിലും കടുത്ത വിമർശനവുമായി മുൻ പാക്​ പേസർ ശുഐബ്​ അക്​തർ. പ്രമുഖ റാപ്​ ബാൻഡായ യങ്​ സ്​​റ്റണ്ണേഴ്​സ്​, ഗായകരായ നസീബോ ലാൽ, ഐമ ബെയ്​ഗ് തുടങ്ങിയവരെ അണിനിരത്തി 'ഗ്രൂവ്​ മേര' എന്ന പേരിൽ എത്തിയ ഗാനം ഒട്ടും ശരിയായില്ലെന്നും കുറച്ചെങ്കിലും നന്നാക്കാമായിരുന്നുവെന്നും പറയുന്നു, അക്​തർ.


— Shoaib Akhtar (@shoaib100mph) February 10, 2021 ">Also Read:


''ശരിക്കും ചെരിപ്പണിയാതെ ചുട്ടുപൊള്ളുന്ന മണൽതരിയിൽ നടക്കാൻ നിർബദ്ധനാകുംപോലെയാണിത്​''- റാവൽപിണ്ടി എക്​സ്​പ്രസ്​ പറയുന്നു. ആദ്യ പ്രതികരണം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതിന്​ പിന്നാലെ വീണ്ടും പ്രതികരണവുമായി ട്വിറ്ററിലെത്തിയ താരം സൂപർ ലീഗ്​ ​ഓരോ തവണയും പിറകോട്ടാണെന്നു കൂടി കുറ്റപ്പെടുത്തി. ഇവയൊക്കെ ഉണ്ടാക്കിയത്​ ആരെന്ന്​ വ്യക്​തമാക്കണമെന്നും അക്​തർ ആവശ്യപ്പെടുന്നുണ്ട്​.

പ്രതികരണം അതിവേഗം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരും അല്ലാത്തവരും രംഗത്തെത്തി.

ഫെബ്രുവരി ആറിന്​ പ്രകാശനം ചെയ്​ത വിഡിയോ ഇതുവരെ യൂ ടൂബിൽ 25 ലക്ഷത്തിലേറെ പേർ കണ്ടിട്ടുണ്ട്​. വഹാബ്​ റിയാസ്​ ഉൾപെടെ താരങ്ങൾക്ക്​ കൂടി അവസരം നൽകിയാണ്​ വിഡിയോ തയാറാക്കിയത്​.

ഫെബ്രുവരി 20ന്​ കറാച്ചി നാഷനൽ സ്​റ്റേഡിയത്തിലാണ്​ പാകിസ്​താൻ സൂപർ ലീഗിന്​ കിക്കോഫ്​. കറാച്ചി കിങ്​സും ക്വറ്റ ഗ്ലാഡിയേറ്റേഴ്​സും തമ്മിലാണ്​ ആദ്യ ട്വൻറി20 മത്സരം. നിലവിലെ ജേതാക്കളാണ്​ കറാച്ചി കിങ്​സ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shoaib AkhtarPSL 2021 anthem
News Summary - 'Worst song ever': Shoaib Akhtar hilariously trolls PSL 2021 anthem
Next Story