Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തകർത്തടിച്ച് ദക്ഷിണാഫ്രിക്ക, വാന്‍ ഡെര്‍ ഡസ്സനും ക്വിന്‍റൺ ഡി കോക്കിനും സെഞ്ച്വറി; ന്യൂസിലാൻഡിന് ജയിക്കാൻ 358

text_fields
bookmark_border
അവസാന 10 ഓവറിൽ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത് 119 റൺസ്
sa vs nz 987678
cancel

മുംബൈ: ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 357 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. റാസി വാന്‍ ഡെര്‍ ഡസ്സൻ (133), ക്വിന്‍റൺ ഡി കോക്ക് (114) എന്നിവർ സെഞ്ചുറി നേടി. ഡേവിഡ് മില്ലർ അർധസെഞ്ച്വറി നേടി.

പതിയെ തുടങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡി കോക്കും വാൻ ഡെർ ഡെസനും ഒന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് തീർത്തു. 188 പന്തിൽ 200 റൺസാണ് ഇരുവരും ചേർന്നെടുത്തത്. ഓപ്പണർ ക്യാപ്റ്റൻ ടെംപ ബവുമ 24 റൺസെടുത്ത് പുറത്തായിരുന്നു. 116 പന്തിൽ മൂന്ന് സിക്സും 10 ഫോറും അടങ്ങിയതായിരുന്നു ഡി കോക്കിന്‍റെ 114 റൺസ്. 118 പന്തിൽ അഞ്ച് സിക്സും ഒമ്പത് ഫോറും അടിച്ചാണ് വാൻ ഡെർ ഡസ്സൻ 133 റൺസെടുത്തത്.

40 ഓവർ തികയുമ്പോൾ രണ്ടിന് 238 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ തകർത്തടിച്ചപ്പോൾ സ്കോറിങ് അതിവേഗത്തിലായി. 30 പന്തിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതാണ് മില്ലറുടെ 53 റൺസ്. ഹെയ്ന്റിച്ച് ക്ലാസെൻ 15ഉം എയ്ഡൻ മർക്രം ആറും റൺസെടുത്ത് പുറത്താകാതെ നിന്നു. അവസാന 10 ഓവറിൽ 119 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.

ന്യൂസിലാൻഡിനായി ടിം സൗത്തീ 10 ഓവറിൽ 77 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ട്രെന്‍റ് ബോൾട്ട്, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - World cup cricket sa vs nz updates
Next Story