Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ട്വന്റി 20 ലോകകപ്പ്: ഇന്ത്യക്കെതിരെ പാകിസ്താന് മൂന്ന് വിക്കറ്റ് നഷ്ടം

text_fields
bookmark_border
വനിത ട്വന്റി 20 ലോകകപ്പ്: ഇന്ത്യക്കെതിരെ പാകിസ്താന് മൂന്ന് വിക്കറ്റ് നഷ്ടം
cancel

കേപ്ടൗൺ: വനിത ട്വന്റി ​20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താന് മൂന്ന് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ പത്തോവറിൽ മൂന്നിന് 58 എന്ന നിലയിലാണ്. ആറ് പന്തിൽ എട്ട് റൺസെടുത്ത ഓപണർ ജവേരിയ ഖാന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ദീപ്തി ശർമയുടെ പന്തിൽ ഹർമൻപ്രീത് കൗർ പിടിച്ച് പുറത്താക്കുകയായിരുന്നു.

14 പന്തിൽ 12 റൺസെടുത്ത മുനീബ അലിയെ രാധ യാദവിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കിയപ്പോൾ രണ്ട് പന്തിൽ റൺസെടുത്ത നിദ ദറിനെ പൂജ വസ്ത്രകാറിന്റെ പന്തിൽ റിച്ച പിടിച്ചു പുറത്താക്കി. 28 റൺസുമായി ക്യാപ്റ്റൻ ബിസ്മ മറൂഫും എട്ട് റൺസുമായി സിദ്റ അമീനുമാണ് ക്രീസിൽ. പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women's Twenty20 World Cup: Pakistan lost by three wickets against India
Next Story