Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത ട്വന്റി20...

വനിത ട്വന്റി20 ലോകകപ്പ് തോൽവി: ഇന്ത്യ പുറത്ത്

text_fields
bookmark_border
വനിത ട്വന്റി20 ലോകകപ്പ് തോൽവി: ഇന്ത്യ പുറത്ത്
cancel

ലോർഡ്സ്: എലീസ് പെറിയുടെയും ആഷ്ലീഗ് ഗാർഡ്നറുടെയും ക്ലാസ് ബാറ്റിങ്ങിന്റെ കരുത്തിൽ വനിത ലോകകപ്പിൽ ഇന്ത്യയെ കെട്ടുകെട്ടിച്ച് ഓസീസ്. ആറു വിക്കറ്റ് ജയവുമായി ആസ്ട്രേലിയ സെമിയിലേക്ക് ടിക്കറ്റെടുത്തപ്പോൾ ഇന്ത്യ പുറത്തായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിമൻ ഇൻ ബ്ലൂ 20 ഓവറിൽ നാല് വിക്കറ്റിന് 170 റൺസെടുത്തു.

27 പന്തിൽ 56 റൺസടിച്ച നായിക ഹർമൻപ്രീത് കൗറാണ് ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ പെറിയും (38 പന്തിൽ 56) ഗാർഡ്നറും (29 പന്തിൽ 53)അർധ സെഞ്ച്വറി നേടി ടീമിന്റെ ജയം അനായാസമാക്കി. ഇന്ത്യയുൾപ്പെട്ട ഗ്രൂപ്പ് എയിൽനിന്ന് ദക്ഷിണാഫ്രിക്കയും സെമിയിലെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket NewsCricket matchWomen's T20 World CupSports News
News Summary - Women's T20 World Cup defeat India out
Next Story