Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ട്വ​ന്റി20...

വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പ്: വി​ൻ​ഡീ​സി​നെ​യും തോ​ൽ​പി​ച്ച് ഇ​ന്ത്യ മു​ന്നോ​ട്ട്

text_fields
bookmark_border
വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പ്: വി​ൻ​ഡീ​സി​നെ​യും തോ​ൽ​പി​ച്ച് ഇ​ന്ത്യ മു​ന്നോ​ട്ട്
cancel

കേ​പ്ടൗ​ൺ: വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം ആ​ഘോ​ഷി​ച്ച് ടീം ​ഇ​ന്ത്യ. വെ​സ്റ്റി​ൻ​ഡീ​സി​നെ ആ​റ് വി​ക്ക​റ്റി​നാ​ണ് ത​ക​ർ​ത്ത​ത്. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ക​രീ​ബി​യ​ൻ​സ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 118 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി​യി​ൽ ഇ​ന്ത്യ 18.1 ഓ​വ​റി​ൽ നാ​ലി​ന് 119 ലെ​ത്തി. 32 പ​ന്തി​ൽ 44 റ​ൺ​സു​മാ​യി റി​ച്ച ഘോ​ഷ് പു​റ​ത്താ​വാ​തെ നി​ന്നു. ജ​യ​മു​റ​പ്പി​ച്ച ശേ​ഷം ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ പ്രീ​ത് കൗ​ർ (33) വീ​ണു. ഇ​ന്ത്യ​ക്ക് വേ​ണ്ടി ദീ​പ്തി ശ​ർ​മ നാ​ല് ഓ​വ​റി​ൽ 15 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു.

119 റ​ൺ​സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ഇ​ന്ത്യ​ക്ക് ഓ​പ​ണ​ർ​മാ​ർ ത​ര​ക്കേ​ടി​ല്ലാ​ത്ത തു​ട​ക്കം ന​ൽ​കി. ഏ​ഴു പ​ന്തി​ൽ 10 റ​ൺ​സ​ടി​ച്ച സ്മൃ​തി മ​ന്ദാ​ന നാ​ലാം ഓ​വ​റി​ൽ പു​റ​ത്താ​വു​മ്പോ​ൾ സ്കോ​ർ 32. ജെ​മീ​മ റോ​ഡ്രി​ഗ​സ് (1) വേ​ഗം മ​ട​ങ്ങി. ഓ​പ​ണ​ർ ഷ​ഫാ​ലി വ​ർ​മ 23 പ​ന്തി​ൽ 28 റ​ൺ​സ് നേ​ടി ക​ര​ക്ക് ക​യ​റി. 7.1 ഓ​വ​റി​ൽ മൂ​ന്നി​ന് 43ൽ ​നി​ൽ​ക്കെ സം​ഗ​മി​ച്ച ഹ​ർ​മ​ൻ-​റി​ച്ച സ​ഖ്യ​മാ​ണ് ടീ​മി​നെ ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. 42 റ​ൺ​സ് നേ​ടി​യ സ്റ്റെ​ഫാ​നി ടെ​യ്‍ല​റാ​ണ് വി​ൻ​ഡീ​സി​ന്റെ ടോ​പ് സ്കോ​റ​ർ. ഗ്രൂ​പ് ബി​യി​ൽ ഇം​ഗ്ല​ണ്ടി​നും ഇ​ന്ത്യ​ക്കും നാ​ല് വീ​തം പോ​യ​ന്റാ​ണെ​ങ്കി​ലും റ​ൺ​റേ​റ്റ് ബ​ല​ത്തി​ൽ ഇം​ഗ്ലീ​ഷു​കാ​രാ​ണ് മു​ന്നി​ൽ. ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ കൂ​ടി ശേ​ഷി​ക്കെ ഇ​ന്ത്യ​ക്ക് സെ​മി ഫൈ​ന​ൽ പ്ര​തീ​ക്ഷ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IND vs WIWomens T20 World Cup 2023
News Summary - Women’s T20 World Cup 2023 IND vs WI
Next Story