Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത പ്രീ​മി​യ​ർ...

വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ഫൈ​ന​ൽ: ബാറ്റിങ് തെരഞ്ഞെടുത്ത് ഡൽഹി

text_fields
bookmark_border
വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ഫൈ​ന​ൽ: ബാറ്റിങ് തെരഞ്ഞെടുത്ത് ഡൽഹി
cancel

ന്യൂഡൽഹി: വനിത പ്രീമിയർ ലീഗ് ഫൈനലിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. ആതിഥേയരായ ഡൽഹിക്ക് രണ്ടാം ഫൈനലാണിത്. കഴിഞ്ഞ സീസൺ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയായിരുന്നു. അതേസമയം, ആദ്യ ഫൈനലിനാണ് ബാംഗ്ലൂർ ഇറങ്ങുന്നത്.

കലാശപ്പോരിനിറങ്ങുന്ന ര​ണ്ട് ടീ​മി​ലും മ​ല​യാ​ളി സാ​ന്നി​ധ്യ​മു​ണ്ട്. ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് സം​ഘ​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര ആ​ൾറൗ​ണ്ട​റും വ​യ​നാ​ട് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യു​മാ​യ മി​ന്നു മ​ണി ഗു​ജ​റാ​ത്ത് ജ​യ​ന്റ്സി​നെ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ ബൗ​ളി​ങ് പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്നു. ര​ണ്ട് ഓ​വ​റി​ൽ ഒ​മ്പ​ത് റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റാ​ണ് താ​രം വീ​ഴ്ത്തി​യ​ത്. സീ​സ​ണി​ൽ ഇ​തു​വ​രെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ലേ മി​ന്നു​വി​ന് അ​വ​സ​രം ല​ഭി​ച്ചിരുന്നു​ള്ളൂ.

റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സി​ന്റെ മി​ന്നും ബൗ​ള​റാ​ണ് തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി ആ​ൾറൗ​ണ്ട​ർ ആ​ശ ശോ​ഭ​ന. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ലും ആ​ദ്യ ഇ​ല​വ​നി​ലി​റ​ങ്ങി​യ 33കാ​രി സ്പി​ന്ന​ർ പ​ത്ത് വി​ക്ക​റ്റും വീ​ഴ്ത്തി. ആ​ദ്യ ക​ളി​യി​ൽ യു.​പി വാ​രി‍യേ​ഴ്സി​നെ​തി​രെ 22 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്ത് പ്ലെ‍യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി. മും​ബൈ ഇ​ന്ത്യ​ൻ​സി​നാ​യി അ​ര​ങ്ങേ​റി​യ വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​ക്കാ​രി സ​ജ​ന സ​ജീ​വ​ൻ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്.

​െപ്ലയിങ് ഇലവൻ: ഡൽഹി ക്യാപിറ്റൽസ്: മേഗ് ലാന്നിങ് (ക്യാപ്റ്റൻ), ഷെഫാലി വർമ, ആലിസ് കാപ്സി, ജമീമ റോഡ്രിഗസ്, മാരിസെയ്ൻ കാപ്, ജെസ് ജൊനാസൻ, അരുന്ധതി റെഡ്ഡി, രാധ യാദവ്, താനിയ ഭാട്ടിയ, മിന്നുമണി, ശിഖ പാണ്ഡെ.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: സ്മൃതി മന്ഥാന, സബ്ബിനേനി മെഘാന, സോഫി ഡെവിൻ, ​എല്ലിസ് പെറി, റിച്ച ഘോഷ്, സോഫി മോലിന്യൂക്സ്, ദിഷ കസാത്ത്, ജോർജിയ വരേഹം, ശ്രേയങ്ക പാട്ടിൽ, ആശ ശോഭന, രേണുക സിങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Challengers BangaloreDelhi CapitalsWomens Premier League
News Summary - Women's Premier League Final: Delhi opt to bat
Next Story