വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന് ഇന്നു തുടക്കം; ഉദ്ഘാടന മത്സരം മുംബൈ Vs ആർ.സി.ബി
text_fieldsവനിത പ്രീമിയർ ലീഗ് ടീം ക്യാപ്റ്റന്മാരായ ജെമീമ റോഡ്രിഗസ് (ഡൽഹി കാപിറ്റൽസ്), ആഷ്‌ലി ഗാർഡ്നർ (ഗുജറാത്ത് ജയന്റ്സ്), ഹർമൻപ്രീത് കൗർ (മുംബൈ ഇന്ത്യൻസ്), മെഗ് ലാനിങ് (യുപി വാരിയേഴ്സ്), സ്മൃതി മന്ദാന (റോയൽ ചലഞ്ചേഴ്സ്
ബംഗളൂരു) എന്നിവർ ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ
നവി മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് നാലാം പതിപ്പിന് വെള്ളിയാഴ്ച തുടക്കമാവും. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിക്കുന്ന സംഘമാണ് ആതിഥേയരെങ്കിൽ ആർ.സി.ബി ഇറങ്ങുന്നത് ദേശീയ ടീമിന്റെ ഉപനായികയും സൂപ്പർ താരവുമായ സ്മൃതി മന്ദാനയുടെ നേതൃത്വത്തിലാണ്.
അഞ്ച് ടീമുകൾ രണ്ടു വേദികൾ
മുംബൈക്കും ബംഗളൂരുവിനും പുറമെ, യു.പി വാരിയേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി കാപിറ്റൽസ് എന്നിങ്ങനെ അഞ്ച് ടീമുകളാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ഹീറോ ജെമീമ റോഡ്രിഗസാണ് ഡൽഹി നായിക. ആസ്ട്രേലിയക്കാരായ ആഷ്‌ലി ഗാർഡ്നർ ഗുജറാത്തിനെയും മെഗ് ലാനിങ് യു.പിയെയും നയിക്കും. ഡബിൾ റൗണ്ട് റോബിൻ, പ്ലേ ഓഫ് ഫോർമാറ്റിലായി ആകെ 22 മത്സരങ്ങളുണ്ടാവും.
ആദ്യ റൗണ്ട് ജനുവരി 17വരെ നവി മുംബൈയിലും രണ്ടാം റൗണ്ട് ഫെബ്രുവരി ഒന്നുവരെ വഡോദര കൊടംബി സ്റ്റേഡിയത്തിലും നടക്കും. ഏറ്റവും കൂടുതൽ പോയന്റ് നേടുന്നവർ നേരിട്ട് ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനക്കാർ എലിമിനേറ്ററിൽ ഏറ്റുമുട്ടി കലാശക്കളിക്ക് ടിക്കറ്റെടുക്കും. എലിമിനേറ്റർ ഫെബ്രുവരി മൂന്നിനും ഫൈനൽ അഞ്ചിനും വഡോദരയിൽ അരങ്ങേറും.
മലയാളികൾ മൂന്ന്
ഓൾ റൗണ്ടർമാരായ ആശ ശോഭനയും മിന്നു മണിയും സജന സജീവനുമാണ് വനിത പ്രീമിയർ ലീഗിലെ വനിത സാന്നിധ്യം. ലെഗ് സ്പിന്നറായി മികവ് തെളിയിച്ച തിരുവനന്തപുരത്തുകാരി ആശയെ 1.10 കോടി രൂപക്കാണ് താരലേലത്തിൽ യു.പി വാരിയേഴ്സ് സ്വന്തമാക്കിയത്.
ആശ ശോഭന, മിന്നു മണി, സജന സജീവൻ
വനിത താരലേലത്തിലെ ആദ്യ മലയാളി കോടിപതിയായി ആശ. വയനാട്ടുകാരായ മിന്നു ഡൽഹി കാപിറ്റൽസിന്റെയും സജന മുംബൈ ഇന്ത്യൻസിന്റെയും ഭാഗമാണ്.
സ്ക്വാഡ്
മുംബൈ ഇന്ത്യൻസ്
ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), നാറ്റ് സിവർബ്രണ്ട്, ഹെയ്‌ലി മാത്യൂസ്, അമൻജോത് കൗർ, ജി. കമാലിനി, അമേലിയ കെർ, ഷബ്‌നിം ഇസ്‌മയിൽ, സംസ്‌കൃതി ഗുപ്ത, സജന സജീവൻ, റാഹില ഫിർദൗസ്, നിക്കോള കാരി, പൂനം ഖേമ്‌നാർ, ത്രിവേണി വസിസ്ത, നല്ല റെഡ്ഡി, സൈക ഇഷാക്, മില്ലി ഇല്ലിങ് വർത്ത്.
ഡൽഹി കാപിറ്റൽസ്
ജെമീമ റോഡ്രിഗസ് (ക്യാപ്റ്റൻ), ഷഫാലി വർമ, മാരാസാൻ കാപ്പ്, നിക്കി പ്രസാദ്, ലോറ വോൾവാർട്ട്, ചിനെല്ലെ ഹെൻട്രി, ശ്രീ ചരണി, സ്‌നേഹ് റാണ, ലിസെല്ലെ ലീ, ദീയ യാദവ്, താനിയ ഭാട്യ, മമത മഡിവാല, നന്ദിനി ശർമ, ലൂസി ഹാമിൽട്ടൻ, മിന്നു മണി, അലാന കിങ്.
റോയൽ ചലഞ്ചേഴ്സ്
സ്മൃതി മന്ദാന (ക്യാപ്റ്റൻ), റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ, ജോർജിയ വോൾ, നദീൻ ഡി ക്ലർക്ക്, രാധ യാദവ്, ലോറൻ ബെൽ, ലിൻസി സ്മിത്ത്, പ്രേമ റാവത്ത്, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രകാർ, ഗ്രേസ് ഹാരിസ്, ഗൗതമി നായിക്, പ്രത്യൂഷ കുമാർ, ഡി. ഹേമലത, സയാലി സത്ഗാരെ.
ഗുജറാത്ത് ജയന്റ്സ്
ആഷ്‌ലി ഗാർഡ്‌നർ (ക്യാപ്റ്റൻ), ബെത്ത് മൂണി, സോഫി ഡിവൈൻ, രേണുക സിങ് ഠാകുർ, ഭാരതി ഫുൽമാലി, ടിറ്റസ് സധു, കാശി ഗൗതം, കനിക അഹൂജ, തനൂജ കൻവർ, ജോർജിയ വരേഹാം, അനുഷ്‌ക ശർമ, ഹാപ്പി കുമാരി, കിം ഗാർത്ത്, യാസ്‌തിക ഭാട്യ, ശിവാനി സിങ്, ഡാനി വിയാറ്റ് ഹോഡ്ജ്, രാജേശ്വരി ഗെയ്ക്‌വാദ്, ആയുഷി സോണി
യു.പി വാരിയേഴ്സ്
മെഗ് ലാനിങ് (ക്യാപ്റ്റൻ), ശ്വേത സെഹ്‌രാവത്, ദീപ്തി ശർമ, സോഫി എക്കിൾസ്റ്റൺ, ഫീബ് ലിച്ച്‌ഫീൽഡ്, കിരൺ നവ്‌ഗിരെ, ഹർലീൻ ഡിയോൾ, ക്രാന്തി ഗൗഡ്, ആശ ശോഭന, ദീനന്ദ്ര ഡോട്ടിൻ, ശിഖ പാണ്ഡെ, ശിപ്ര ഗിരി, സിമ്രാൻ ഷെയ്‌ഖ്, ക്ലോ ട്രിയോൺ, സുമൻ മീണ, ജി. തൃഷ, പ്രതിക റാവൽ, ചാർലി നോട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

