വനിതാ ക്രിക്കറ്റ്: ഇന്ത്യ-ആസ്ട്രേലിയ ഏകദിനം ഇന്ന്
text_fieldsഹർമൻപ്രീത് കൗർ
ബ്രിസ്ബേൻ: ഇന്ത്യ-ആസ്ട്രേലിയ വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാവും. ആദ്യ രണ്ട് മത്സരങ്ങൾ ബ്രിസ്ബേനിലും മൂന്നാമത്തേത് പെർത്തിലും നടക്കും. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ മലയാളി ഓൾ റൗണ്ടർ മിന്നു മണിയുമുണ്ട്. ഇതാദ്യമായാണ് മിന്നു ഏകദിന ടീമിലെത്തുന്നത്.
ഡിസംബർ എട്ട്, 11 തീയതികളിലാണ് മറ്റു മത്സരങ്ങൾ. തഹ്ലിയ മക്ഗ്രാത്താണ് ആതിഥേയ നായിക. ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ഉമാ ഛേത്രി, റിച്ച ഘോഷ്, തേജൽ ഹസബ്നിസ്, ദീപ്തി ശർമ, മിന്നു മണി, പ്രിയ മിശ്ര, രാധ യാദവ്, ടിറ്റസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, സൈമ താക്കൂർ.

