Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മോദി അധികാരത്തിൽ തുടരുവോളം ഇന്ത്യ–പാക്​ ക്രിക്കറ്റ് നടക്കില്ലെന്ന്​ അഫ്രീദി
cancel
Homechevron_rightSportschevron_rightCricketchevron_rightമോദി അധികാരത്തിൽ...

മോദി അധികാരത്തിൽ തുടരുവോളം ഇന്ത്യ–പാക്​ ക്രിക്കറ്റ് നടക്കില്ലെന്ന്​ അഫ്രീദി

text_fields
bookmark_border

ഇസ്‌ലാമാബാദ്: ഇടക്കിടെ വിവാദ പ്രസ്​താവനകളിലൂടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്​ മുൻ പാക്​ ക്രിക്കറ്റ്​ താരം ഷാഹിദ്​ അഫ്രീദി. നരേന്ദ്ര മോദി ഇന്ത്യയുടെ ​പ്രധാനമന്ത്രിയായി തുടരുവോളം ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള ക്രിക്കറ്റ്​ ബന്ധം പുനരാരംഭിക്കാനാകില്ലെന്ന പുതിയ പ്രസ്​താവനയുമായിട്ടാണ്​ അഫ്രീദി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്​.

'ഇന്ത്യയുമായി ക്രിക്കറ്റ് ബന്ധങ്ങൾ പുനഃരാരംഭിക്കാൻ പാകിസ്​താൻ സർക്കാർ എന്നും തയാറാണ്. പക്ഷേ, ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണം തുടരുവോളം അതിനുള്ള സാധ്യത കാണുന്നില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ–പാകിസ്​താൻ ക്രിക്കറ്റ് ബന്ധത്തിൽ പുരോഗതിയുണ്ടാകില്ല'- അഫ്രീദി അഭിപ്രായപ്പെട്ടതായി അറബ്​ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ​ക്രിക്കറ്റ്​ ബന്ധത്തിലെ വിള്ളൽ മൂലം ലോകത്തിലെ ഏറ്റവും പണക്കിലുക്കമുള്ള ഇന്ത്യൻ പ്രീമിയർ ലീഗി​െൻറ (ഐ.പി.എൽ) ഭാഗമാകാൻ പാക്​ താരങ്ങൾക്ക് അവസരമില്ലാത്തത് കനത്ത നഷ്​ടമാണെന്നും അഫ്രീദി ചൂണ്ടിക്കാട്ടി.

'ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡുകളിലൊന്നാണ് ഐ.പി.എൽ. ബാബർ അസം പോലെയുള്ള പാക്​ താരങ്ങൾക്ക് അവിടെ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വലിയ അവസരങ്ങൾ തുറന്നുകിട്ടുമായിരുന്നു. ഐ.പി.എൽ മത്സരങ്ങളിലെ സമ്മർദ്ദ ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതും മറ്റ് രാജ്യങ്ങളിലെ താരങ്ങളുമായി ഡ്രസിങ് റൂം പങ്കിടുന്നതുമെല്ലാം അവരെ കൂടുതൽ മികച്ച താരങ്ങളാക്കുമായിരുന്നു' – അഫ്രീദി പറഞ്ഞു.

ഇന്ത്യയുമായി ബന്ധപ്പെട്ട ത​െൻറ അനുഭവങ്ങളിലേറെയും സ​ന്തോഷപ്രദമാണെന്നും അഫ്രീദി ചൂണ്ടിക്കാട്ടി. 'ഇന്ത്യയിൽ ഏറെ ആസ്വദിച്ച്​ ക്രിക്കറ്റ് കളിക്കാനായിട്ടുണ്ട്​. അതിൽ സംശയ​െമാന്നുമില്ല. ഇന്ത്യക്കാർ എനിക്ക് നൽകിയിട്ടുള്ള സ്നേഹവും ആദരവും ഞാനേറെ വിലമതിക്കുന്നു. ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഞാൻ പോസ്​റ്റുകളിടുമ്പോൾ സ്ഥിരമായി സന്ദേശം അയയ്ക്കുന്ന ഇന്ത്യക്കാരുണ്ട്. കുറേപ്പേർക്ക് ഞാൻ മറുപടിയും നൽകാറുണ്ട്'-അഫ്രീദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modishahid afridiindo-pak cricket
Next Story