Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് സ്വപ്നവുമായി ബൗളർമാർ; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര പരീക്ഷണവേദിയെന്ന് ഇന്ത്യൻ ബൗളിങ് കോച്ച്

text_fields
bookmark_border
https://www.madhyamam.com/tags/indian-cricket
cancel
camera_alt

ബൗളർ ഗുർനൂർ ബ്രാറിനൊപ്പം മോർണി മോർക്കൽ

തിരുവനന്തപുരം: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ ലക്ഷ്യമിടുന്ന ബൗളർമാർക്ക് വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നിർണായക പരീക്ഷണവേദിയാകുമെന്ന് ഇന്ത്യയുടെ ബൗളിങ് കോച്ച് മോർണി മോർക്കൽ. ഞായറാഴ്ച തിരുവനന്തപുരത്ത് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കാനിരിക്കെ, പരിശീലനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ തുടങ്ങിയ രണ്ടാംനിര ബൗളർമാർക്ക് തങ്ങളുടെ മികവ് തെളിയിക്കാൻ പര്യാപ്തമായ അവസരങ്ങൾ നൽകേണ്ടതുണ്ട്. ലോകകപ്പിനായി ശക്തമായ ഒരു ബൗളിങ് നിരയെ സജ്ജമാക്കുമ്പോൾ, നിലവിലെ മത്സര സാഹചര്യങ്ങളിൽ നിന്നുള്ള പരിചയസമ്പത്ത് നിർണായകമായിരിക്കുമെന്നും മോര്‍ക്കല്‍ കൂട്ടിച്ചേർത്തു.

ഒരുവർഷമായി കളിക്കാർക്ക് വേണ്ടത്ര മാച്ച് ടൈം നൽകാനും വ്യത്യസ്ത റോളുകളിൽ അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് പരിശോധിക്കാനും ടീം ശ്രമിക്കുന്നുണ്ട്. വരാനിരിക്കുന്ന ന്യൂസിലാൻഡ് പരമ്പരയിലും ഇതേ സമീപനം തന്നെയാകും. ബൗളർമാർക്ക് കളത്തിലിറങ്ങാൻ അവസരം നൽകും. ടീം പ്രതീക്ഷിക്കുന്ന പ്രകടനം അവർ തെളിയിക്കണം. അതിനാൽ ഈ പരമ്പരയിൽ കളിക്കാർക്ക് മികവ് തെളിയിക്കാൻ അവസരം ലഭിക്കുമെന്ന് മോര്‍ക്കല്‍ പറഞ്ഞു.

ടീമിലെ സ്ഥാനം നിലനിർത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, മത്സരത്തിലെ കടുപ്പമേറിയ സാഹചര്യങ്ങളെ ഏറ്റെടുക്കാൻ ബൗളർമാർ തയാറാകണം. സമ്മർദഘട്ടങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കഴിവ് വികസിപ്പിക്കുന്നത് ടീമിന്‍റെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.

പ്രതികൂല സാഹചര്യങ്ങളിലോ എതിരാളികൾ ശക്തമായ കൂട്ടുകെട്ടുകൾ പടുത്തുയർത്തുമ്പോള്‍ അതു തകര്‍ക്കാന്‍ ബൗളര്‍മാര്‍ സ്വമേധയാ മുന്നോട്ടുവരണം. അല്ലാതെ, സ്വന്തം സ്ഥാനം മാത്രം സംരക്ഷിക്കാൻ ശ്രമിക്കരുത്. തിരിച്ചടികൾ നേരിടുന്ന സമയങ്ങളിൽ ആരാണ് മുന്നോട്ട് വന്ന് മികച്ച ബാറ്റിങ് കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റുന്നത് എന്ന് കാണാൻ താൻ ആഗ്രഹിക്കുന്നു. അതുപോലെയാണ് ബൗളര്‍മാരുടെ കാര്യത്തിലും.

മികച്ച ബാറ്റിങ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കണം. ഇത്തരത്തിലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ മാത്രമേ കളിക്കാർക്ക് വളർച്ചയും പക്വതയും കൈവരിക്കാൻ സാധിക്കൂ- മോർക്കൽ പറഞ്ഞു. ഗ്രീൻഫീൽഡ് സ്‌റ്റേഡിയം ബൗളർമാരെ തുണക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story