ഇങ്ങനെയൊക്കെ ആരെങ്കിലും ഔട്ടാകുമോ! സ്വന്തമായി 'ചവിട്ടി പുറത്തായി' വില്യംസൺ -Video
text_fieldsഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിൽ അപ്രതീക്ഷിത പുറത്താകലുമായി ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ. ഇങ്ങനെ പുറത്താകുമെന്ന് വില്യംസൺ പോലും കരുതിയിട്ടുണ്ടാകില്ല. 44 റൺസ് നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വില്യംസണിന്‍റെ വ്യത്യസ്തമായ പുറത്താകൽ.
സ്റ്റമ്പിൽ പന്ത് തട്ടാതിരിക്കാൻ കാല് വെച്ച് തടയാൻ നോക്കുകയായിരുന്നു വില്യംസൺ എന്നാൽ അതിന് സാധിക്കാതിരുന്ന വില്യംസൺ പന്ത് സ്റ്റമ്പിൽ കാല് കൊണ്ട് തട്ടിയിടുകയായിരുന്നു. മാത്യു പോട്‌സിന്റെ ഓവറിലാണ് സംഭവം. താരം എറിഞ്ഞ പന്ത് വില്യസണിന്‍റെ ബാറ്റിലും പാഡിലുമായി തട്ടി പിന്നിലേക്ക് പോയി. താരം പെട്ടെന്നു തന്നെ തിരിഞ്ഞ് പന്ത് സ്റ്റമ്പിൽ തട്ടരുതെന്നു വിചാരിച്ച് കാല്‍ ഉപയോഗിച്ചു പുറത്തേക്ക് തട്ടിക്കളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ അതിന് സാധിച്ചില്ല. ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇതിന്‍റെ വീഡിയോ ഏറെ ചർച്ചയാകുന്നുണ്ട്.
86 പന്തിൽ നിന്നുമാണ് താരം 44 റൺസ് സ്വന്തമാക്കിയത്. മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോൽ ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് നേടിയിട്ടുണ്ട്. 63 റൺസ് നേടിയ ക്യാപ്റ്റൻ ടോം ലഥാമാണ് ടീമിന്‍റെ ടോപ് സ്കോറർ. മിച്ചൽ സാന്‍റനർ 50 റൺസ്, വില്യംസൺ (44), വിൽ യങ് (42) എന്നിവരും മോശമല്ലാത്ത ബാറ്റ് വീശി. ഇംഗ്ലണ്ടിനായി മാത്യു പോട്സ്, ഗസ് അറ്റ്കിൻസൺ, എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. ബ്രൈഡൺ കാർസ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബെൻ സ്റ്റോക്സ് ഒരു വിക്കറ്റ് നേടി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അവസാന മത്സരം വിജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കിവികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

