'ഡിവില്ലിയേഴ്സിന് ഇന്ന് രാത്രി മെസേജ് അയക്കും'; 'കോപ്പിയടി' ഷോട്ടിന് പിന്നാലെ കോഹ്ലി
text_fieldsസിഡ്നി: ക്രിക്കറ്റിൽ എ.ബി ഡിവില്ലിയേഴ്സിെൻറ കൈയ്യൊപ്പ് പതിഞ്ഞ നിരവധി ഷോട്ടുകളുണ്ട്. ക്ലാസിക് ഷോട്ടുകളുടെ ആശാൻ വിരാട് കോഹ്ലി ആസ്ട്രേലിയക്കെതിരെ ഡിവില്ലിയേഴ്സിെൻറ ട്രേഡ്മാർക്ക് ഷോട്ടുകളിലൊന്ന് പുറത്തെടുത്തപ്പോൾ കണ്ടുനിന്നവരെല്ലാവരും െഞട്ടി.
പതിനഞ്ചാം ഓവർ എറിയാനെത്തിയ ആൻഡ്രൂ ടൈയാണ് ശരിക്കും കോഹ്ലിയുടെ ബാറ്റിെൻറ ചൂടറിഞ്ഞത്. ഡിവില്ലിയേഴ്സ് സ്പെഷ്യൽ ഷോട്ടടക്കം 18 റൺസാണ് ഓവറിൽ കോഹ്ലി നേടിയത്.
മത്സരശേഷം കോഹ്ലി ഷോട്ടിനെക്കുറിച്ച് പ്രതികരിച്ചതിങ്ങനെ: ''ഫൈൻലെഗിലേക്കുള്ള സ്കൂപ്പ് രസകരമായ നിമിഷമായിരുന്നു. ഞാൻ തന്നെ അത്ഭുതപ്പെട്ടു. ഇന്ന് രാത്രി ഡിവില്ലിയേഴ്സ് എന്താണ്ചിന്തിക്കുന്നത് എന്നറിയാനായി ഞാൻ മെസ്സേജയക്കും.'' പ്രതികരണത്തിന് പിന്നാലെ ഡിവില്ലിയേഴ്സ് ട്വിറ്ററിൽ കോഹ്ലിയെ മെൻഷൻ ചെയ്ത് ഷോട്ടിനെ പ്രശംസിച്ചിട്ടുണ്ട്.
ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമിെൻറ നെടുംതൂണുകളായ കോഹ്ലിയും ഡിവില്ലിയേഴ്സും ഉറ്റസുഹൃത്തുക്കളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

