Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിരമിക്കില്ല, ധോണി...

വിരമിക്കില്ല, ധോണി ചെന്നൈയിൽ തുടരും

text_fields
bookmark_border
വിരമിക്കില്ല, ധോണി ചെന്നൈയിൽ തുടരും
cancel
Listen to this Article

മും​ബൈ: ഈ ​സീ​സ​ണോ​ടെ ഐ.​പി.​എ​ൽ ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി ചെ​ന്നൈ ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി. ആ​രാ​ധ​ക​ർ​ക്ക് ന​ന്ദി പ​റ​യാ​തെ വി​ട പ​റ​യു​ന്ന​ത് മ​ര്യാ​ദ​യ​ല്ലെ​ന്നും ചെ​​​ന്നൈ​യു​ടെ ഹോം ​ഗ്രൗ​ണ്ടി​ൽ ക​ളി​ക്കു​മെ​ന്നും താ​രം​ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ അ​ടു​ത്ത സീ​സ​ണി​ലും ധോ​ണി ക​ളി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി.

നാ​യ​ക​സ്ഥാ​ന​വും അ​ദ്ദേ​ഹം വ​ഹി​ക്കു​​മെ​ന്നാ​ണ് സൂ​ച​ന. 2021 സീ​സ​ണി​ൽ ചെ​ന്നൈ ഐ.​പി.​എ​ൽ കി​രീ​ട ജേ​താ​ക്ക​ളാ​യ ശേ​ഷം ടീം ​ഉ​ട​മ​യാ​യ എ​ൻ. ശ്രീ​നി​വാ​സ​ൻ 'ധോ​ണി​യി​ല്ലാ​തെ ചെ​ന്നൈ​യി​ല്ല. ചെ​ന്നൈ​യി​ല്ലാ​തെ ധോ​ണി​യി​ല്ല' എ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ടു​ത്ത സീ​സ​ൺ ആ​കു​മ്പോ​ൾ ധോ​ണി​ക്കു പ്രാ​യം 42ന​രി​കെ​യാ​കും.

അ​തോ​ടെ, ടൂ​ർ​ണ​മെ​ന്റി​ലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ താ​ര​വു​മാ​കും. നി​ല​വി​ലെ സീ​സ​ണി​ൽ ടീം ​ക്യാ​പ്റ്റ​ൻ പ​ദ​വി ജ​ദേ​ജ​ക്ക് കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും എ​ട്ടു ക​ളി​ക​ൾ പി​ന്നി​ട്ട​തോ​ടെ തി​രി​കെ കി​ട്ടി. ടീം ​വ​മ്പ​ൻ തോ​ൽ​വി​ക​ളു​മാ​യി ഏ​റെ പി​റ​കി​ലാ​യ​തോ​ടെ​യാ​യി​രു​ന്നു നാ​യ​ക​സ്ഥാ​നം തി​രി​കെ ന​ൽ​ക​ൽ.

Show Full Article
TAGS:Dhoni Chennai superkings 
News Summary - Will not retire, Dhoni will stay in Chennai
Next Story