മാതൃകാപരമായി നയിക്കും - ഗിൽ
text_fieldsമുംബൈ: മാതൃകാപരമായി നയിക്കുക മാത്രമല്ല കളിക്കാർക്ക് അവരുടേതായ ഇടം നൽകുകയുമായിരിക്കും നായകസ്ഥാനത്ത് തന്റെ തത്ത്വശാസ്ത്രമെന്ന് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. പ്രകടനത്തിലൂടെ മാത്രമല്ല, അച്ചടക്കത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മാതൃകാപരമായി ടീമിനെ നയിക്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും ബി.സി.സി.ഐ പുറത്തിറക്കിയ വിഡിയോയിൽ ഗിൽ പറഞ്ഞു. കളിക്കാർ വ്യത്യസ്ത ജീവിതങ്ങൾ അനുഭവിച്ചവരും വളർന്നവരുമാണ്. കളിക്കാരുമായി സംസാരിക്കണം. ക്രിക്കറ്റിനേക്കാൾ ആഴത്തിലുള്ള തലത്തിൽ അവരെ അറിയാൻ കഴിയണമെന്നും ഗിൽ പറഞ്ഞു.
വിദേശത്ത് മത്സരങ്ങളും പരമ്പരകളും എങ്ങനെ ജയിക്കാമെന്ന് ടീമിന് അറിയാം. രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും വ്യത്യസ്തമായ നേതൃത്വ ശൈലികളുണ്ടായിരുന്നു. ഈ രണ്ട് താരങ്ങളും സ്പിന്നർ ആർ. അശ്വിനും ചേർന്ന് ഇന്ത്യൻ ടീമിന് വിദേശത്ത് ടെസ്റ്റ് പരമ്പര ജയിക്കാനുള്ള മാതൃക മുമ്പ് നൽകിയിട്ടുണ്ടെന്ന് പുതിയ നായകൻ കോഹ്ലിയും രോഹിതും നേതൃപാടവത്തിൽ വ്യത്യസ്ത ശൈലികൾ പുലർത്തുന്നവരാണെങ്കിലും ശൈലിയിൽ സാമ്യമുള്ളവരാണെന്ന് ഗിൽ പറഞ്ഞു. ക്യാപ്റ്റൻസി ബാറ്റിങ്ങിനെ ബാധിക്കുന്ന ഭാരമാണെന്നും രണ്ടും വേർതിരിച്ചു നിർത്തുക എന്നതാണ് തന്റെ രീതിയെന്നും ഗിൽ പറഞ്ഞു.
ടെസ്റ്റ് ക്യാപ്റ്റനായി നിയമിക്കപ്പെടുന്നത് അമിതഭാരമുള്ളതാണ്. വലിയ ഉത്തരവാദിത്തമാണെന്നും ഗിൽ പറഞ്ഞു. ഈ അവസരം ലഭിക്കുന്നത് ഒരു വലിയ ബഹുമതിയുമാണ്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇംഗ്ലണ്ടിലെ പരമ്പര ആവേശകരമായിരിക്കുമെന്നും ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

