Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
indian cricket team
cancel
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യയിലേക്ക്​...

ഇന്ത്യയിലേക്ക്​ അന്താരാഷ്​ട്ര ക്രിക്കറ്റ് മത്സരങ്ങൾ​ മടങ്ങിവരുന്നുവോ? സൂചന നൽകി ഗാംഗുലി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ്​ മത്സരങ്ങൾ എത്രയും വേഗം ഇന്ത്യയിൽ തന്നെ നടത്താനാണ്​ ബി.സി.സി.ഐ ആഗ്രഹിക്കുന്നതെന്ന് പ്രസിഡൻറ്​ സൗരവ് ഗാംഗുലി പറഞ്ഞു. ജനുവരിയിൽ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യയിൽ നടത്താനുള്ള ശ്രമത്തിലാണെന്നും ഗാംഗുലി പഞ്ഞു.

കൂടാതെ സാഹചര്യങ്ങൾ അനുകൂലമായാൽ ആഭ്യന്തര ടൂർണമെൻറുകളും ആരംഭിക്കും. അഞ്ച് ടെസ്​റ്റ്​, മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ്​ ഇംഗ്ലണ്ടുമായി നിശ്ചയിച്ചിട്ടുള്ളത്​. മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താനാണ്​ മുൻ‌ഗണനയെന്നും ഗാംഗുലി യു.എ.ഇയിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

നിലവിൽ ഐ.പി.എൽ യു.എ.ഇയിലാണ്​ നടക്കുന്നത്​. അബൂദബി, ഷാർജ, ദുബൈ എന്നിവിടങ്ങളിലായി മൂന്ന് സ്​റ്റേഡിയങ്ങളുള്ളതാണ്​ യു.എ.ഇയുടെ നേട്ടം. ഇവിടെ കൂടുതൽ മത്സരങ്ങൾ നടത്താൻ ബി.സി.സി.ഐ അടുത്തിടെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.

എന്നാൽ, മുംബൈയിലും സമാന സൗകര്യമുണ്ട്. മൂന്ന്​ വ്യത്യസ്​ത സ്​റ്റേഡിയങ്ങളാണ്​ അവിടെ​. അതുപോലെ കൊൽക്കത്തയിലും സ്​റ്റേഡിയങ്ങളുണ്ട്​. ബയോബബിൾ ഒരുക്കി സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാനും തയാറാണ്​.

ഇന്ത്യയിൽ ക്രിക്കറ്റ് തിരികെ കൊണ്ടുവ​േരണ്ടതുണ്ട്​. അവിടെയാണ് അതിൻെറ ഹൃദയമുള്ളത്​. എന്നാൽ, ഞങ്ങൾ കോവിഡിൻെറ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ്​ രാജ്യത്ത്​ അവസാന അന്താരാഷ്​ട്ര ക്രിക്കറ്റ്​ മത്സരം നടന്നത്​. ന്യൂസിലാൻഡുമായുള്ള ടെസ്​റ്റ്​ മാച്ചായിരുന്നു അത്​. പിന്നീട്​ മാർച്ചിൽ​ ദക്ഷിണാ​ഫ്രിക്കൻ ടീമിൻെറ പര്യടനം ഉപേക്ഷിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bccigangulycricket
Next Story